Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2020 5:00 AM IST Updated On
date_range 6 Jan 2020 5:00 AM ISTജെ.എൻ.യു കാമ്പസിലെ ആക്രമണം: എം.എസ്.എഫ് പ്രതിഷേധ പ്രകടനം നടത്തി
text_fieldsbookmark_border
മലപ്പുറം: ഡൽഹി ജെ.എൻ.യു കാമ്പസിലെ വിദ്യാർഥികൾക്കതിരെ എ.ബി.വി.പി, ആർ.എസ്.എസ് പ്രവർത്തകർ നടത്തിയ അക്രമത്തിൽ പ്രതിഷ േധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റി ഞായറാഴ്ച രാത്രി 11ന് മലപ്പുറത്ത് പ്രതിഷേധ പ്രകടനവും സംഗമവും സംഘടിപ്പിച്ചു. സംസ്ഥാന ട്രഷറർ യൂസുഫ് വല്ലാഞ്ചിറ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് റിയാസ് പുൽപ്പറ്റ അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി കബീർ മുതുപ്പറമ്പ്, വി.എ. വഹാബ്, പി.എ. ജവാദ്, ഫവാസ് പനയത്തിൽ, ടി.പി. നബീൽ, ഫാരിസ് പുക്കോട്ടൂർ, ശിബി മക്കരപ്പറമ്പ്, നവാഫ് കള്ളിയത്ത്, നസീഫ് ശേർഷ്, നിസാം കെ. ചേളാരി, ഫഹിം അഹമ്മദ്, ശാഫി കാടേങ്ങൽ എന്നിവർ നേതൃത്വം നൽകി. mpl aslm1 msf ഡൽഹി ജെ.എൻ.യു കാമ്പസിലെ വിദ്യാർഥികൾക്കതിരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് എം.എസ്.എഫ് ജില്ല കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രകടനം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story