Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവർക്കിങ് ഗ്രൂപ്​ യോഗം...

വർക്കിങ് ഗ്രൂപ്​ യോഗം ചേർന്നു

text_fields
bookmark_border
തൃക്കലങ്ങോട്: പഞ്ചായത്തില്‍ 2020-21 വര്‍ഷം 10 കോടി രൂപയുടെ പദ്ധതിക്ക് രൂപം നല്‍കി. ജനകീയാസൂത്രണ പദ്ധതിയുമായി ബന്ധപ് പെട്ട വര്‍ക്കിങ് ഗ്രൂപ്പുകളുടെ ജനറല്‍ ബോഡി യോഗത്തിലാണ് പദ്ധതി തയാറാക്കിയത്. ബഡ്‌സ് റീഹാബിലിറ്റേഷന്‍ സൻെറര്‍, പ്രതീക്ഷ സ്‌കൂള്‍, പകല്‍വീടുകള്‍ തുടങ്ങിയവക്ക് ഫണ്ട് നീക്കിവെക്കും. പ്രസിഡൻറ് എന്‍.എം. കോയ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് പി.പി. ഫാത്തിമ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് നാരായണന്‍, അംഗം മൈമൂന, സ്ഥിരം സമിതി അംഗങ്ങളായ എം. മൊയ്തീന്‍, സിനി മാത്യു, എന്‍.പി. മുഹമ്മദ്, ഇ. അബ്ദു സലാം, ജയപ്രകാശ് ബാബു, ഇ.ടി. മോയിന്‍ കുട്ടി, പി. സലാം എന്നിവര്‍ സംസാരിച്ചു. പി. ഗീത നന്ദി പറഞ്ഞു. മഞ്ചേരി: നഗരസഭ 2020-21 വാർഷിക പദ്ധതി രൂപവത്കരണവുമായി ബന്ധപ്പെട്ട് വർക്കിങ് ഗ്രൂപ് ജനറൽ ബോഡി ചേർന്നു. ചെയർപേഴ്സൻ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ വല്ലാഞ്ചിറ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സാബിറ കുരിക്കൾ, അഡ്വ. ഫിറോസ് ബാബു, കൃഷ്ണദാസ് രാജ, പി.ജി. ഉപേന്ദ്രൻ, കൊടക്കാടൻ അസൈൻ, അജ്മൽ സുഹീദ്, വേലായുധൻ കട്ടിലപ്പറമ്പിൽ, സൗജത്, ഷീബ രാജൻ, സമീറ മുസ്തഫ, കുറ്റിക്കാടൻ കുഞ്ഞിമുഹമ്മദ് ഹാജി, സക്കീന, മരുന്നൻ മുഹമ്മദ്‌, നഗരസഭ സെക്രട്ടറി അഡ്വ. എസ്. ജയകുമാർ എന്നിവർ ചർച്ചക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story