Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Jan 2020 5:00 AM IST Updated On
date_range 2 Jan 2020 5:00 AM ISTപത്താം വാർഷികവും പദ്ധതികളുടെ പ്രഖ്യാപനവും
text_fieldsbookmark_border
പുൽപ്പറ്റ: പൂക്കൊളത്തൂർ സി.എച്ച്.എം ഹയർ സെക്കൻഡറി സ്കൂൾ 10ാം വാർഷികവും പത്തിന പദ്ധതികളുടെ പ്രഖ്യാപനവും പി. ഉബൈദ ുല്ല എം.എൽ.എ നിർവഹിച്ചു. മാനേജർ ഒ.പി. കുഞ്ഞാപ്പുഹാജി അധ്യക്ഷത വഹിച്ചു. അബ്ദുൽ മജീദ് റിപ്പോർട്ടവതരിപ്പിച്ചു. പി.കെ. ഷാജി 10 ഇന പദ്ധതികൾ വിശദീകരിച്ചു. പദ്ധതിയിലെ മത്സര അക്കാദമിയുടെ ഉദ്ഘാടനം അബൂബക്കർ സിദ്ദിഖ് ഐ.എ.എസ് നിർവഹിച്ചു. ഔഷധ-സസ്യ നിർമാണോദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ വി. സുധാകരൻ നിർവഹിച്ചു. സംരംഭകത്വ വികസന ക്ലബ്ബിൻെറ ഹരിത വിദ്യാലയ പദ്ധതി ഹയർ സെക്കൻഡറി ഡെപ്യൂട്ടി ഡയറക്ടർ കെ. സ്നേഹലത ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ രമേശ് കാവിൽ കവിത ചൊല്ലി ക്ലാസ് റൂം ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് സി.എച്ച്. സൈനബ, വൈസ് പ്രസിഡൻറ് കെ.പി. മുഹമ്മദ്, പി.ടി.എ പ്രസിഡൻറ് മുഹമ്മദ്‌ഷാ, പ്രധാനാധ്യാപിക മീരാഭായി, മുൻ പ്രിൻസിപ്പൽ ദേവദാസ്, ഇ. അബൂബക്കർ ഹാജി, എ.എം. അബൂബക്കർ, പി. ആബിദലി, അധ്യാപകരായ റഷീദ്, കബീർ, ഹമീദ്, മൂസക്കുട്ടി, സ്കൂൾ ലീഡർ ആകാഷ്നാഥ് എന്നിവർ സംസാരിച്ചു. മോട്ടിവേഷൻ ക്ലാസിന് ബാബു പള്ളിപ്പാട്ട് നേതൃത്വം നൽകി. പ്രിൻസിപ്പൽ എ.എം. സനാവുല്ല സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story