Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Nov 2019 5:00 AM IST Updated On
date_range 17 Nov 2019 5:00 AM ISTട്രാഫിക് പൊലീസിെൻറ 'ട്രിപ്പിൾ വേട്ട': പിടികൂടിയത് 30ഓളം ബൈക്കുകൾ
text_fieldsbookmark_border
ട്രാഫിക് പൊലീസിൻെറ 'ട്രിപ്പിൾ വേട്ട': പിടികൂടിയത് 30ഓളം ബൈക്കുകൾ മലപ്പുറം: ബൈക്കിൽ മൂന്നുപേരുമായി കറങ്ങുന്നവർ ജാഗ്രൈത... നിങ്ങളെ നിരീക്ഷിച്ച് മലപ്പുറം ട്രാഫിക് പൊലീസ് കൂടെയുണ്ട്. പരിശോധനക്കെത്തുന്ന പൊലീസ് ജീപ്പ് കാണുേമ്പാൾ മുങ്ങാമെന്നു കരുതണ്ട. മഫ്തിയിലായിരിക്കും ട്രാഫിക് പൊലീസിൻെറ പരിശോധന. ശനിയാഴ്ച മലപ്പുറം ട്രാഫിക് പൊലീസിൻെറ 'ട്രിപ്പിൾ വേട്ട'യിൽ കുടുങ്ങിയത് 30ഓളം ബൈക്കുകളാണ്. നിയമലംഘനം നടത്തിയവരിൽ ഏറെയും വിദ്യാർഥികളാണ്. ഇതിൽ തന്നെ കുട്ടിഡ്രൈവർമാരും കുടുങ്ങിയിട്ടുണ്ട്്. മലപ്പുറം ട്രാഫിക് എസ്.ഐ കുര്യൻെറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ ശ്രീകാന്ത്, രഞ്ജിത്ത് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. ശനിയാഴ്ച രാവിലെ 10 മുതൽ മൂന്നുവരെയാണ് നഗരത്തിൻെറ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തി നിയമലംഘകരെ പൊലീസ് 'ചാക്കി'ലാക്കിയത്. സാധാരണ വസ്ത്രം ധരിച്ച് മൂന്നുപേരുമായി കറങ്ങുന്ന ബൈക്കുകളെ പിന്തുടർന്ന് കൈ കാണിച്ച് പൊലീസിൻെറ ഐഡി കാർഡ് കാണിച്ചാണ് നിയമം ലംഘിച്ചവരെ പിടികൂടിയത്. വാഹനം ഓടിച്ചിരുന്നവരുടെ രക്ഷിതാക്കളെ വിവരമറിയിച്ച് നിയമപരമായ പിഴ ഈടാക്കിയതിനുശേഷം വാഹനം വിട്ടുനൽകുമെന്ന് പൊലീസ് അറിയിച്ചു. ലൈസൻസില്ലാതെ വാഹനവുമായി നിരത്തിലിറങ്ങിയ വിദ്യാർഥികളെയും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ നവംബർ നാലിന് നടത്തിയ പരിശോധനയിൽ 15ഓളം ബൈക്കുകളായിരുന്നു ഒരുദിവസം പിടികൂടിയത്. പ്രത്യേക പരിശോധന വരുംദിവസങ്ങളിലും തുടരാനാണ് തീരുമാനമെന്നും ട്രിപ്പിൾമുക്ത മലപ്പുറമാണ് ലക്ഷ്യമെന്നും ട്രാഫിക് എസ്.ഐ കുര്യൻ 'മാധ്യ'മത്തോട് പറഞ്ഞു. photo: mpm traffic പിടികൂടിയ ഇരുചക്ര വാഹനങ്ങൾ മലപ്പുറം ട്രാഫിക് പൊലീസ് സ്റ്റേഷനിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story