പൊതുസ്ഥലത്ത് വിസർജിച്ചാൽ നഗരസഭ പൊക്കും; 100 രൂപ പിഴ

05:00 AM
09/11/2019
പൊതുസ്ഥലത്ത് വിസർജനം നടത്തിയാൽ നഗരസഭ പൊക്കും; 100 രൂപ പിഴ മലപ്പുറത്തെ മൂന്ന് ഇ-ടോയ്ലറ്റുകളിൽ രണ്ടും പ്രവർത്തിക്കുന്നില്ല മലപ്പുറം: പൊതുസ്ഥലത്ത് മലമൂത്ര വിസർജനം നടത്തുന്നവർക്ക് മുന്നറിയിപ്പുമായി നഗരസഭ. വെളിയിട മലമൂത്ര വിസർജനം നഗരസഭ പരിധിയിൽ നിരോധിച്ചിട്ടുള്ളതാണെന്നും ഇത് ശ്രദ്ധയിൽപ്പെട്ടാൽ 100 രൂപ പിഴിയിടുമെന്നും സെക്രട്ടറി അറിയിച്ചു. കുറ്റം ആവർത്തിക്കുന്നവർക്ക് 300 രൂപയായിരിക്കും പിഴ. അതേസമയം, മലപ്പുറത്തെ മൂന്ന് ഇ-ടോയ്ലറ്റുകളിൽ രണ്ടും പ്രവർത്തിക്കുന്നില്ല. കോട്ടപ്പടി താലൂക്ക് ആശുപത്രിക്ക് മുന്നിലേതും മൂന്നാംപടി പാസ്പോർട്ട് സേവാകേന്ദ്രത്തിന് സമീപത്തെതും കേടായി കിടക്കുകയാണ്. കിഴക്കേത്തലയിലേത് മാത്രമാണ് വല്ലപ്പോഴെങ്കിലും പ്രവർത്തിക്കുന്നത്. കുന്നുമ്മൽ കംഫർട്ട് സ്റ്റേഷൻെറ പ്രവർത്തനം ഭാഗികമാണ്. കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ യാത്രക്കാർക്ക് പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ല. കോട്ടപ്പടി ബസ് സ്റ്റാൻഡിൽ പുതിയ ശുചിമുറികളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
Loading...