ബസ് കാത്തിരിപ്പ് കേന്ദ്രം നവീകരണത്തിന് മുന്നിൽ 'മതിലുകെട്ടി' കെ.എസ്.ആർ.ടി.സി

05:00 AM
09/11/2019
കുന്നുമ്മൽ മഞ്ചേരി റോഡിലെ ഡിപ്പോ മതിൽ ഇടക്കിടെ തകരുന്നത് യാത്രക്കാർക്ക് ഭീഷണിയാണ് മലപ്പുറം: നവീകരണം അനന്തമായി നീളുന്ന കുന്നുമ്മൽ മഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സുരക്ഷ ഭീഷണിയും. ഇതിനോട് ചേർന്ന കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മതിൽ കഴിഞ്ഞദിവസം വീണ്ടും തകർന്നു. ബസ് സ്റ്റേഷൻ കം ഷോപ്പിങ് കോംപ്ലക്സിൻെറ പേര് പറഞ്ഞ് കെ.എസ്.ആർ.ടി.സി അനുബന്ധ നിർമാണപ്രവർത്തനങ്ങൾ നീട്ടിവെച്ചത് നഗരസഭക്ക് കീഴിെല കാത്തിരിപ്പ് കേന്ദ്രത്തെ കൂടി ബാധിച്ചിരിക്കുകയാണ്. പുതി‍യ ബസ് സ്റ്റേഷൻ നിലവിൽ വരുമ്പോൾ മതിലിന് എന്ത് സംഭവിക്കുമെന്ന് പിടിയില്ലാത്തതിനാൽ കാത്തിരിപ്പ് കേന്ദ്രം നവീകരിക്കാൻ നഗരസഭ മുൻൈകയെടുക്കുന്നില്ല. മുമ്പ് പലതവണ ഡിപ്പോ വർക്ഷോപ്പിലേ ഗാരേജിൽനിന്ന് ബസ് പിറകിലോട്ടെടുക്കുമ്പോൾ തട്ടി മതിൽ തകർന്നിരുന്നു. റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്കാണ് ഇത് പതിക്കുക. കഴിഞ്ഞദിവസവും മതിൽ തകർന്നപ്പോൾ ഭാഗ്യത്തിനാണ് ബസ് കാത്തുനിന്നവർക്ക് അപകടം സംഭവിക്കാതിരുന്നത്. കല്ലുകൾ കാത്തിരിപ്പ് കേന്ദ്രത്തിൻെറ ഇരുമ്പ് തൂണിൽ തടഞ്ഞുനിൽക്കുകയായിരുന്നു. മുമ്പ് തകർന്ന ഭാഗം പുനർനിർമിക്കാതെ ഷീറ്റുകൾ വെച്ച് മറച്ചിരിക്കുകയാണ്. കെ.എസ്.ആർ.ടി.സി വർക്ഷോപ്പിലേക്ക് ആർക്കും പ്രവേശിക്കാമെന്ന അവസ്ഥയുമുണ്ട്. ലൈറ്റ് സ്ഥാപിക്കാത്ത ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ രാത്രിയായാൽ ഇരുട്ടാണ്. നിലവിലുള്ള ഇരിപ്പിടങ്ങളും പ്രയാസമുണ്ടാക്കുന്നുണ്ട്. ഫൂട്പാത്ത് കൂടിയായതിനാൽ കാൽനടയാത്രക്കാർക്കാണ് കൂടുതൽ ദുരിതം. mpmrs2 കുന്നുമ്മൽ മഞ്ചേരി റോഡിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് കെ.എസ്.ആർ.ടി.സി ഡിപ്പോ മതിൽ തകർന്നുവീണ നിലയിൽ
Loading...