Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഫെഡറല്‍ ബാങ്ക്...

ഫെഡറല്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കി

text_fields
bookmark_border
മലപ്പുറം: കരാര്‍ ലംഘിച്ച് നടത്തിയ സ്ഥലം മാറ്റങ്ങള്‍ റദ്ദാക്കണമെന്നും മറ്റു തൊഴിലാളി ദ്രോഹനടപടികള്‍ അവസാനിപ്പിക്കണെമന്നും ആവശ്യപ്പെട്ട് ഫെഡറല്‍ ബാങ്ക് എംപ്ലോയീസ് യൂനിയന്‍ നേതൃത്വത്തില്‍ ജീവനക്കാര്‍ രാജ്യവ്യാപകമായി പണിമുടക്കി. പണിമുടക്കിയ ജീവനക്കാര്‍ മലപ്പുറത്ത് ബാങ്കിൻെറ റീജനല്‍ ഓഫിസിന് മുന്നില്‍ പ്രകടനവും ധര്‍ണയും നടത്തി. ധര്‍ണ യൂനിയൻെറ ദേശീയ അസി. സെക്രട്ടറി ശ്രീലസിത് ഉദ്ഘാടനം ചെയ്തു. ഐ.ബി.ഇ.എ ജില്ല സെക്രട്ടറി എ. അഹമ്മദ്, ബാങ്ക് റിട്ടയറീസ് ഫെഡറേഷന്‍ വൈസ് പ്രസിഡൻറ് സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. അരുണ്‍ മോഹന്‍ സ്വാഗതവും സെക്രട്ടറി രാഗേഷ് നന്ദിയും പറഞ്ഞു. photo: mpm federal bank പണിമുടക്കിയ ബാങ്ക് ജീവനക്കാര്‍ മലപ്പുറം ഫെഡറല്‍ ബാങ്കിനു മുന്നില്‍ പ്രതിഷേധ സമരം നടത്തുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story