Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:00 AM IST Updated On
date_range 30 Oct 2019 5:00 AM ISTചൂരക്കണ്ടി കള്ളുഷാപ്പിനെതിരെ സമരം രണ്ടാഴ്ച പിന്നിട്ടു
text_fieldsbookmark_border
എടക്കര: ചുങ്കത്തറ ചൂരക്കണ്ടിയില്‍ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ തുടരുന്ന അനിശ്ചിതകാല സമരം രണ്ടാഴ്ച പിന്നിട ്ടു. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ എത്തുന്നതിനാല്‍ ആവേശത്തിലാണ് സമിതി പ്രവര്‍ത്തകരും നാട്ടുകാരും. വര്‍ഷത്തിലേറെ നീണ്ട സമരത്തിന് സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, വെല്‍ഫെയര്‍ പാര്‍ട്ടി, കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ സംഘടനകളുടെ പ്രതിനിധികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സമരപന്തലിലെത്തി പിന്തുണ അറിയിച്ചിരുന്നു. നിരവധി വീടുകള്‍ക്കും അങ്ങാടിക്കും ബസ് കാത്തിരിപ്പുകേന്ദ്രത്തിനും അടുത്തായി സ്ഥാപിച്ച താല്‍ക്കാലിക ഷെഡിലേക്ക് എത്തിച്ച കള്ള് കഴിഞ്ഞദിവസം സമരക്കാര്‍ തകര്‍ത്തിരുന്നു. കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളായ പാനായില്‍ ജേക്കബ്, പരപ്പന്‍ ഹംസ, എ.യു. സെബാസ്റ്റ്യന്‍, കെ.ടി. കുഞ്ഞാന്‍ എന്നിവരും കേരള കോണ്‍ഗ്രസ് (ജേക്കബ്) സംസ്ഥാന പ്രവര്‍ത്തക സമിതിയംഗം ബിനോയ് പാട്ടത്തില്‍ എന്നിവരും പന്തലിലെത്തിന് സമരത്തിന് പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു. വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ സാബിര്‍ അത്തിമണ്ണില്‍, ജാഷി, ഹസ്സന്‍ എന്നിവരുടെ നേതൃത്വത്തില്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കുകയും സമരക്കാര്‍ക്ക് ഭക്ഷണത്തിനുള്ള അരി നല്‍കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story