Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Oct 2019 5:00 AM IST Updated On
date_range 30 Oct 2019 5:00 AM ISTകൃഷ്ണൻ തച്ചനത്ത്: സിനിമക്കും നാടകത്തിനും ഉഴിഞ്ഞുവെച്ച ജീവിതം
text_fieldsbookmark_border
മലപ്പുറം: കലാരംഗത്തെ വേറിട്ട പ്രതിഭയായിരുന്നു അന്തരിച്ച കൃഷ്ണൻ തച്ചനത്ത്. ഘനഗാംഭീര്യമുള്ള ശബ്ദത്തിനുടമയായ അ ദ്ദേഹം നാടക അഭിനയത്തിലും പ്രദേശത്ത് സമാനതകളില്ലാെത പ്രവർത്തിച്ചു. സിനിമക്കും നാടകത്തിനും ഉഴിഞ്ഞുവെച്ചതായിരുന്നു അദ്ദേഹത്തിൻെറ ജീവിതം. ക്ലബുകളും ക്ഷേത്രങ്ങളും സംഘടിപ്പിക്കുന്ന നാടകങ്ങളിൽ സജീവമായിരുന്നു. ടെലിഫിലിം, ഷോർട്ട് ഫിലിം, കലാസംവിധാനം, തിരക്കഥ, ഡബിങ് എന്നിങ്ങനെ കഴിവ് തെളിയിച്ച മേഖലകൾ ധാരാളം. വി.പി. ഷംസു സംവിധാനം ചെയ്ത 'അന്നൊരു സ്വാതന്ത്ര്യ ദിനത്തിൽ' ടെലിഫിലിമിൻെറ തിരക്കഥ എഴുതിയത് കൃഷ്ണനായിരുന്നു. ടി.എ. റസാഖിൻെറ നാടകങ്ങൾ ഉൾപ്പെടെ പിന്തള്ളി മത്സരത്തിൽ കൃഷ്ണൻെറ 'മകുടി' ഒന്നാമതെത്തിയിരുന്നു. ടി.വി, റേഡിയോ, പരസ്യങ്ങൾ എന്നിവയിലൂടെ സുപരിചിതമായിരുന്നു അദ്ദേഹത്തിൻെറ ശബ്ദം. തിങ്കളാഴ്ച രാത്രി നെഞ്ചുവേദനയെ തുടർന്നാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ കുടുംബ ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story