Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sept 2019 5:01 AM IST Updated On
date_range 28 Sept 2019 5:01 AM ISTപെരിന്തല്‍മണ്ണ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഇനി മങ്കടയില്‍
text_fieldsbookmark_border
മങ്കട: കേരള വിനോദസഞ്ചാര വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തിച്ചിരുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റ ിറ്റ്യൂട്ട് മങ്കടയിലേക്ക് മാറ്റി. അങ്ങാടിപ്പുറം പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം അവിടെനിന്ന് മാറ്റാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഇടപെട്ടാണ് മങ്കടയിലേക്ക് മാറ്റാന്‍ ധാരണയായത്. മങ്കട കര്‍ക്കിടക്കത്തെ നാടിപ്പാറയില്‍ സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച ഫയല്‍ സര്‍ക്കാറിൻെറ പരിഗണനയിലാണ്. സ്ഥലം ലഭ്യമാക്കുന്ന മുറക്ക് സ്വന്തം കെട്ടിടം നിര്‍മിക്കും. ഇപ്പോള്‍ മങ്കട ടൗണില്‍ വാടക കെട്ടിടത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുക. മങ്കട സി.ടി ആര്‍ക്കേഡ് കോംപ്ലക്‌സിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. തിങ്കളാഴ്ച ഇവിടെ ക്ലാസ് ആരംഭിക്കും. നാല് കോഴ്‌സുകളിലായി 140 കുട്ടികളാണ് പഠിക്കുന്നത്. ഫുഡ് ബിവറേജ് സര്‍വിസ്, ഫ്രണ്ട് ഓഫിസ് ഓപറേഷന്‍, ഫുഡ് പ്രൊഡക്ഷന്‍, ഹോട്ടല്‍ അക്കമഡേഷന്‍ ഓപറേഷന്‍ തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെയുള്ളത്. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സില്‍ ഒമ്പതുമാസം പഠനവും മൂന്നുമാസം വ്യവസായ പരിശീലനവുമാണ്. എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സൗജന്യമാണ്. മറ്റു വിഭാഗക്കാര്‍ക്ക് ഗ്രാന്‍ഡ് പ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും. സംസ്ഥാനത്തുള്ള 13 ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നാണ് മങ്കടയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story