സ്വീകരണം നൽകി

04:59 AM
11/09/2019
പെരിന്തൽമണ്ണ: എ.ഡി.എം ആയി ചുമതലയേറ്റ എൻ.എം. മെഹറലിക്ക് നാഷനൽ സർവിസ് സൊസൈറ്റി . നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം സ്നേഹോപഹാരം സമർപ്പിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. കേന്ദ്രത്തിലെ ഓണാഘോഷ പരിപാടികളും ഇതോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്തു. അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറ് കോറാടൻ റംല അധ്യക്ഷത വഹിച്ചു. കെ.ടി. അബ്ദുൽ മജീദ്, അയ്യപ്പ സേവാസംഘം സംസ്ഥാന സെക്രട്ടറി എം.കെ. അരവിന്ദാക്ഷൻ, കെ.ആർ. രവി, മഹല്ല് ഫെഡറേഷൻ ജില്ല സെക്രട്ടറി കെ. സൈതുട്ടി ഹാജി, സിദ്ദീഖ് പെരിന്തൽമണ്ണ, നഗരസഭ കൗൺസിലർമാരായ പി. നിഷ സുബൈർ, കെ.ടി. സഫീന ടീച്ചർ, എം.ടി. മുഹമ്മദ്, യൂനുസ് സലീം, ടി. ഷൗക്കത്തലി, മലബാർ ഷഫീഖ്, എ. പ്രദീപ് എന്നിവർ സംസാരിച്ചു. കെ.എം. ഫിറോസ്ഖാൻ സ്വാഗതവും ജി. അഷ്മിത നന്ദിയും പറഞ്ഞു. കാപ്ഷൻ:pnma nss1 എ.ഡി.എം എൻ.എം. മെഹറലിക്ക് നാഷനൽ സർവിസ് സൊസൈറ്റി നൽകിയ സ്വീകരണത്തിൽ പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം പൊന്നാടയണിയിക്കുന്നു
Loading...