കാര്‍ഷിക കര്‍മസേനാംഗങ്ങള്‍ക്ക് അധികവേതനം നല്‍കി

04:59 AM
11/09/2019
കോഡൂര്‍: ഗ്രാമപഞ്ചായത്ത് കൃഷിഭവന് കീഴിലെ കാര്‍ഷിക കര്‍മസേനാംഗങ്ങള്‍ക്ക് ഓണത്തോടനുബന്ധിച്ച് അധികവേതനം നല്‍കി. കഴിഞ്ഞ വര്‍ഷം കൂടുതല്‍ ദിവസം ജോലിയിലേർപ്പെട്ടവര്‍ക്കാണ് അധികവേതനം നല്‍കിയത്. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിര്‍വഹിച്ചു. അംഗം എം.ടി. ബഷീര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സജ്‌നാമോള്‍ ആമിയന്‍, മുഹമ്മദലി കടമ്പോട്ട്, കൃഷി ഓഫിസര്‍ പി.പി. ഷഹനില, കൃഷി അസിസ്റ്റൻറ് കെ. വിജീഷ്, സി.എച്ച്. അബ്ദുല്‍ മജീദ് ഹാജി, പി.സി. മുഹമ്മദ്കുട്ടി, ഹനീഫ പാട്ടുപാറ, കെ.എം. കോമു ഹാജി, യു. അലി ഹാജി, പി. ഹസന്‍കുട്ടി, കുന്നത്ത് കുഞ്ഞിമുഹമ്മദ്, സിനി മുണ്ടക്കോട് തുടങ്ങിയവര്‍ സംസാരിച്ചു. പടം...mpm1 കോഡൂരിലെ കാര്‍ഷിക കര്‍മസേനാംഗങ്ങള്‍ക്കുള്ള അധികവേതന വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.പി. ഷാജി നിര്‍വഹിക്കുന്നു
Loading...