Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2019 8:35 AM IST Updated On
date_range 9 Aug 2019 8:35 AM ISTസ്ത്രീകൾക്ക് താൽക്കാലിക താമസത്തിന് പെരിന്തൽമണ്ണയിൽ ഷീ സ്റ്റേ
text_fieldsbookmark_border
മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിലാണ് ഏഴുപേർക്കുള്ള സൗകര്യം പെരിന്തൽമണ്ണ: നഗരത്തിലെത്തി രണ്ടോ മൂന്നോ ദിവസം താൽ ക്കാലികമായി താമസിക്കേണ്ട സ്ത്രീകൾക്ക് സുരക്ഷിത കേന്ദ്രമായി ഷീ സ്റ്റേ ഒരുങ്ങി. പരീക്ഷ, ടെസ്റ്റുകൾ എഴുതൽ, ജോലി അന്വേഷണം എന്നീ താൽക്കാലിക ആവശ്യങ്ങൾക്കായി പട്ടണത്തിലെത്തി ഒന്നോ രണ്ടോ ദിവസം തനിച്ചു താമസിക്കേണ്ടി വരുന്ന വനിതകൾക്കായാണ് സൗകര്യം. നഗരസഭയുടെ രജതജൂബിലി പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവിൽ മുനിസിപ്പൽ ഹൈടെക് ഷോപ്പിങ് കോംപ്ലക്സ് രണ്ടാം നിലയിലാണ് ഷീ സ്റ്റേ. ഏഴുപേർക്ക് ഒരേ സമയം താമസിക്കാം. ടി.വി, വൈഫൈ, എ.സി എന്നിവയും ഭക്ഷണം കഴിക്കാനും പഠനത്തിനും വേണ്ട സൗകര്യങ്ങളും ഒരുക്കിട്ടുണ്ട്. യുവജന കമീഷൻ ചെയർപേഴ്സൻ ചിന്ത ജെറോം ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ നിഷി അനിൽരാജ് അധ്യക്ഷത വഹിച്ചു. സുരക്ഷിതത്വത്തിനായി സി.സി.ടി.വി കാമറക്ക് പുറമെ സ്ഥിരം സെക്യൂരിറ്റി സംവിധാനവുമുണ്ട്. കോംപ്ലക്സിൻെറ ഊട്ടി റോഡിൽനിന്നുള്ള സ്റ്റെയർ ഷീ സ്‌റ്റേയിലേക്ക് മാത്രമാക്കി. സേവനം ആവശ്യമുള്ളവർക്ക് താഴെ നിലയിലെ പ്രവേശന കവാടത്തിന് മുന്നിൽ സ്ഥാപിച്ച കോളിങ് ബെൽ അമർത്തിയാൽ ഷീ സ്റ്റേയുടെ ചുമതലയുള്ളവർ താഴെയെത്തി ഗ്രിൽ തുറന്ന് വനിതകളെ കൂട്ടിക്കൊണ്ട് പോകും. തുടർപരിപാലനത്തിന് ചെറിയൊരു തുക താമസ വാടകക്കായി കുടുംബശ്രീ ഈടാക്കും. ഭക്ഷണം വേണ്ടവർക്ക് അത് എത്തിച്ച് നൽകും. കുടുംബശ്രീ സംരംഭക ഗ്രൂപ്പുകളിലെ പരിശീലനം സിദ്ധിച്ച വളൻറിയർമാരുടെ പരിരക്ഷയിലും സുരക്ഷിതമായ മേൽനോട്ടത്തിലുമാണ് പ്രവർത്തനം. നടി എൻ.പി. നിസ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ.സി. മൊയ്തീൻകുട്ടി, പത്തത്ത് ആരിഫ്, കിഴിശ്ശേരി മുസ്തഫ, മുനിസിപ്പൽ എൻജിനീയർ എൻ. പ്രസന്നകുമാർ, വി. രമേശൻ, താമരത്ത് ഉസ്മാൻ, അഡ്വ. ഷാൻസി നന്ദകുമാർ, അലിന മറിയം, ഹുസൈന നാസർ, ഡോ. ഫെബിന സീതി, ഡോ. മുംതാസ് എന്നിവർ സംസാരിച്ചു. എ. രതി സ്വാഗതവും അമ്പിളി മനോജ് നന്ദിയും പറഞ്ഞു. ഷീ സ്റ്റേ സേവനം ആവശ്യമുള്ളവർക്ക് 95676 19019 നമ്പറിൽ വിളിക്കാം. പടം..pmna2 പെരിന്തൽമണ്ണ മുനിസിപ്പൽ ഷോപ്പിങ് കോംപ്ലക്സിൽ സ്ത്രീകൾക്ക് താൽക്കാലിക വാസത്തിന് ഒരുക്കിയ ഷീ സ്റ്റേ യുവജന കമീഷൻ അധ്യക്ഷ ചിന്ത ജെറോം ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story