Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Aug 2019 5:00 AM IST Updated On
date_range 7 Aug 2019 5:00 AM ISTഹിരോഷിമ ദിനം ആചരിച്ചു
text_fieldsbookmark_border
മങ്കട: വടക്കാങ്ങര തങ്ങള്‍സ് സെക്കന്‍ഡറി സ്‌കൂളില്‍ . സീനിയര്‍ അധ്യാപകന്‍ മുസ്തഫ യുദ്ധവിരുദ്ധ റാലി ഉദ്ഘാടനം ചെയ്തു. സാമൂഹികശാസ്ത്ര ക്ലബ്, സ്‌കൗട്ട്സ് ആന്‍ഡ് ഗൈഡ്‌സ്, ജെ.ആർ.സി യൂനിറ്റുകളിലെ അംഗങ്ങളായ നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത യുദ്ധവിരുദ്ധ റാലി നടന്നു. തിരൂര്‍ക്കാട്: അസ്ഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ ഹിരോഷിമ ബോംബ് വര്‍ഷത്തിൻെറ പ്രത്യാഘാതങ്ങളെ കുറിച്ച് പ്രിസിപ്പല്‍ പി. സൗമ്യ, പി.ആര്‍. പ്രിയ, കെ. നാസില്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ ചരിത്ര സെമിനാര്‍ മങ്കട പള്ളിപ്പുറം: ഗവ. യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥികള്‍ നടത്തിയ ചരിത്ര സെമിനാര്‍ കുട്ടികളുടെ പ്രധാനമന്ത്രി കെ. ഷാമില്‍ ഉദ്ഘാടനം ചെയ്തു. മങ്കട ഗവ. എച്ച്.എസ്.എസ് സാമൂഹികശാസ്ത്ര അധ്യാപകന്‍ പി.പി. ഷാനവാസ് മോഡറേറ്ററായി. ഹെഡ്മാസ്റ്റര്‍ പി. വിനോദ് കുമാർ, വി.പി. നൗഷാദ്, അധ്യാപകരായ പി. ജോഷി, പി. വിനോദ് കുമാര്‍, ടി. സലിം, ഇഷ്മ നസ്‌റിന്‍ എന്നിവര്‍ സംസാരിച്ചു. ചിത്രം: Mankada Pallipuram charithraseminar: മങ്കട പള്ളിപ്പുറം ഗവ. യു.പി സ്‌കൂളിലെ കുട്ടികളുടെ ചരിത്ര സെമിനാര്‍ കെ. ഷാമില്‍ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story