Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:00 AM IST Updated On
date_range 3 Aug 2019 5:00 AM ISTഒറ്റത്തവണ തീർപ്പാക്കൽ
text_fieldsbookmark_border
അരീക്കോട്: സബ് രജിസ്ട്രാർ ഓഫിസിൽ 1986 മുതൽ 2017 മാർച്ച് വരെ രജിസ്റ്റർ ചെയ്ത ആധാരങ്ങളിൽ വിലകുറച്ച് കാണിച്ചതിൻെറ ഫലമായി അണ്ടർ വാല്വേഷൻ നടപടികൾക്ക് വിധേയമായി സ്റ്റാമ്പിനത്തിലും ഫീസിനത്തിലും കുടിശ്ശിക വരുത്തിയവർക്ക് ആശ്വാസമായി സർക്കാറിൻെറ ഒറ്റത്തവണ കുടിശ്ശിക തീർപ്പാക്കൽ പദ്ധതിക്ക് അദാലത്ത് നടത്തുന്നു. ചൊവ്വാഴ്ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ അരീക്കോട് സബ് രജിസ്ട്രാർ ഓഫിസിൽ അദാലത്ത് നടക്കും. രജിസ്ട്രേഷൻ ഫീസ് പൂർണമായും ഒഴിവാക്കും. കുടിശ്ശികയായി സ്റ്റാമ്പ് ഡ്യൂട്ടിയുടെ 30 ശതമാനം മാത്രമേ അടക്കേണ്ടതുള്ളൂ. അദാലത്തിലെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയാൽ റവന്യൂ റിക്കവറിയടക്കമുള്ള നിയമനടപടികളിൽനിന്ന് ഒഴിവാക്കപ്പെടുമെന്ന് സബ് രജിസ്ട്രാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story