Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:00 AM IST Updated On
date_range 3 Aug 2019 5:00 AM ISTഎസ്.എസ്.എഫ് സാഹിത്യോത്സവിന് ഇന്ന് തുടക്കം
text_fieldsbookmark_border
മഞ്ചേരി: എസ്.എസ്.എഫ് സാഹിത്യോത്സവിൻെറ മഞ്ചേരി ഡിവിഷൻ പരിപാടിക്ക് ശനിയാഴ്ച പാണായി ശഫീഖ് സ്ക്വയറിൽ തുടക്കമാകുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. യൂനിറ്റ് സെക്ടർ വേദികളിൽനിന്ന് പ്രതിഭകളായ ആയിരത്തോളം വിദ്യാർഥികളും കാമ്പസ് തലങ്ങളിൽനിന്ന് തിരഞ്ഞടുക്കപ്പെട്ട നൂറോളം വിദ്യാർഥികളും പങ്കെടുക്കുന്ന സാഹിത്യോത്സവിൽ 10 വേദികളിലായി 120 ഇന മത്സരങ്ങൾ നടക്കും. ശനിയാഴ്ച വൈകീട്ട് അഞ്ചിന് ഒ.സി. സുലൈമാൻ ഫൈസി പതാക ഉയർത്തും. എഴുത്തുകാരനും പ്രഭാഷകനുമായ കൽപറ്റ നാരായണൻ ഉദ്ഘാടനം ചെയ്യും. പി. ഉബൈദുല്ല എം.എൽ.എ വിശിഷ്ടാതിഥിയാകും. എസ്.എസ്.എഫ് ദേശീയ സെക്രട്ടറി എം. അബ്ദുൽ മജീദ് അരിയല്ലൂർ സന്ദേശ പ്രഭാഷണം നടത്തും. ഉനൈസ് സഖാഫി അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ ടി.എം. ശുഹൈബ്, ടി. മാജിദ്, വി.പി. മൊയ്തീൻകുട്ടി, സഈദലി, വി. സാബിത്ത് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story