Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമൗലികാവകാശങ്ങൾ...

മൗലികാവകാശങ്ങൾ ഹനിക്കുന്ന സാഹചര്യം ആപത്കരം -ട്രൈസനേറിയം മീറ്റ്

text_fields
bookmark_border
മഞ്ചേരി: രാജ്യത്ത് ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശം ഹനിക്കുന്ന സാഹചര്യം ആപത്കരമാണെന്നും മുത്തലാഖ് ബില്‍, ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ തുടങ്ങി രാജ്യത്തിൻെറ പൈതൃകങ്ങള്‍ക്കുനേരെ നടക്കുന്ന ഫാഷിസ്റ്റ് അജണ്ടകള്‍ക്കെതിരെ മുഴുവന്‍ മതേതര ജനാധിപത്യ കക്ഷികളും ശക്തമായി നിലകൊള്ളണമെന്നും എസ്.കെ.എസ്.എസ്.എഫ് ജില്ല ട്രൈസനേറിയം മീറ്റ് ആഹ്വാനം ചെയ്തു. 'നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്'പ്രമേയത്തില്‍ സംഘടനയുടെ 30ാം വാർഷിക ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിനിധി സമ്മേളനം തൃപ്പനച്ചി കൊടിമരത്തിങ്ങലില്‍ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഹാഷിര്‍ അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സാബിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തി. നിയാസലി ശിഹാബ് തങ്ങള്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ബി.എസ്.കെ. തങ്ങള്‍, മുഹമ്മദ് കോയ തങ്ങള്‍, അബ്ദുല്ല ദാരിമി വളമംഗലം, ഒ.പി. കുഞ്ഞാപ്പു ഹാജി, നാസര്‍ മാസ്റ്റര്‍ കരുളായി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story