Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഞ്ചുരുളി കോളനിയിലെ...

മഞ്ചുരുളി കോളനിയിലെ സംരക്ഷണഭിത്തി; തൽക്കാലം ഫണ്ട് അനുവദിക്കേണ്ടെന്ന് ഓഡിറ്റ് വിഭാഗം

text_fields
bookmark_border
മഞ്ചേരി: കോളജ് കുന്നിലെ മഞ്ചുരുളി കോളനിയില്‍ 2015-16 വർഷത്തിൽ സംരക്ഷണഭിത്തി കെട്ടിയതിൻെറ ഫണ്ട് അനുവദിക്കരുതെന്ന് ഓഡിറ്റ് വിഭാഗം നിര്‍ദേശിച്ചു. മതിയായ രേഖകളില്ലാതെ പ്രവൃത്തി നടത്തിയതിനാലാണ് അപാകതകള്‍ പരിഹരിക്കുന്നതുവരെ പണം അനുവദിക്കേണ്ടെന്ന് നിര്‍ദേശിച്ചത്. പട്ടികജാതി വികസന ഓഫിസര്‍ നൽകിയ അനുയോജ്യതാ സാക്ഷ്യപത്രത്തില്‍ പറയുന്ന ഗുണഭോക്താക്കളില്‍പെട്ട ഒരാളും ഗുണഭോക്തൃസമിതിയില്‍ ഉണ്ടായിരുന്നില്ല. സമിതിയിലെ അംഗങ്ങളുടെ പാൻ കാര്‍ഡോ തിരിച്ചറിയല്‍ രേഖകളോ ഹാജരാക്കിയിട്ടില്ല. ഇവര്‍ പ്രദേശത്തെ താമസക്കാരാണെന്ന് നഗരസഭ സെക്രട്ടറി സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രവൃത്തിക്കായി ഗുണഭോക്തൃ സമിതിയുടെ പേരിൽ ബാങ്ക് അക്കൗണ്ട് പരിപാലിച്ചതായി കാണുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഓഡിറ്റ് റിപ്പോർട്ടിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അന്നുതന്നെ മറുപടി നൽകിയിരുന്നതായി ബന്ധപ്പെട്ടവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story