Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎൻ.ജി.ഒ അസോസിയേഷൻ...

എൻ.ജി.ഒ അസോസിയേഷൻ പ്രകടനം

text_fields
bookmark_border
മഞ്ചേരി: ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ജീവനക്കാരെയും അധ്യാപകരെയും പെൻഷൻകാരെയും സർക്കാർ വഞ്ചിച്ചെന്നാരോപിച്ച് എൻ.ജി.ഒ അസോസിയേഷൻ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും നടത്തി. മഞ്ചേരി ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.പി. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. മെഡിസെപ്, ശമ്പളപരിഷ്കരണം എന്നിവയിൽ സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന് ആദ്ദേഹം ആരോപിച്ചു. ബ്രാഞ്ച് പ്രസിഡൻറ് എം. വേണുഗോപാലൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എൻ. മോഹൻദാസ്, ജില്ല വൈസ് പ്രസിഡൻറ് ഹബീബ് റഹ്മാൻ തോണിക്കടവൻ, വിജയൻ, സലീം പത്തിരിയാൽ, സന്തോഷ് മാത്യു എന്നിവർ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി പി. അബ്ബാസ്, രാജേന്ദ്രൻ, ഫൈസൽ, സുരേഷ്, സന്തോഷ്, ബിന്ദു എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story