Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജസീല ജങ്ഷനിൽ മേൽപാലം:...

ജസീല ജങ്ഷനിൽ മേൽപാലം: സർവേ പൂർത്തിയായി റിപ്പോർട്ട് സമർപ്പിച്ചു

text_fields
bookmark_border
മഞ്ചേരി: ടൗണിൽ ജസീല ജങ്ഷനിൽ മേൽപാലം നിർമിക്കുന്നതിനുള്ള നടപടികൾക്ക് വീണ്ടും ജീവൻവെക്കുന്നു. ഇതുസംബന്ധിച്ച സ ർവേ പൂർത്തിയായി. ജില്ല സർവേ സൂപ്രണ്ടിന് താലൂക്ക് സർവേ വിഭാഗം ചൊവ്വാഴ്ച റിപ്പോർട്ട് സമർപ്പിച്ചു. സൂപ്രണ്ട് പരിശോധിച്ചതിനുശേഷം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിന് കൈമാറും. രണ്ടുവർഷത്തോളം പ്രാരംഭ നടപടികൾ പോലും ആരംഭിക്കാതെ പദ്ധതിയിൽ കാലതാമസം നേരിട്ടിരുന്നു. നേരത്തേ സർവേ നടത്തിയെങ്കിലും അതിർത്തി നിർണയം സംബന്ധിച്ച് പരാതികൾ ഉയർന്നതിനാൽ നിർത്തിെവച്ചു. കഴിഞ്ഞമാസം വീണ്ടും സർവേ ആരംഭിക്കുകയായിരുന്നു. രാജീവ്ഗാന്ധി ബൈപാസിലൂടെ സി.എച്ച് ബൈപാസിലേക്കാണ് പാലം നിർമിക്കുന്നത്. 300 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം. 16.5 കോടി രൂപ വകയിരുത്തിയാണ് പദ്ധതി പൂർത്തിയാക്കുക. മലപ്പുറം, നിലമ്പൂർ ഭാഗങ്ങളിലേക്ക് പാലത്തിന് ചുവട്ടിലൂടെയും കോഴിക്കോട്, പാണ്ടിക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങൾ മുകളിലൂടെയും കടന്നുപോകുന്ന രീതിയിലാണ് പാലം വിഭാവനം ചെയ്തത്. പാലം വരുന്നതോടെ ജസീല ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story