Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:00 AM IST Updated On
date_range 31 July 2019 5:00 AM ISTതാലൂക്ക് ആശുപത്രിയിലെ ലാബിനകത്തെ ഉപകരണങ്ങൾ കത്തിനശിച്ചു
text_fieldsbookmark_border
ലക്ഷങ്ങളുടെ നാശനഷ്ടം കൊണ്ടോട്ടി: താലൂക്ക് ആശുപത്രിയിലെ ലബോറട്ടറി ഉപകരണങ്ങൾ കത്തിനശിച്ചു. ലബോറട്ടറിക്കകത്തെ ലക്ഷങ്ങൾ വിലവരുന്ന ഇൻക്യുബേറ്റർ, മൈക്രോസ്കോപ്പ്, സേഫ്റ്റി ഹുഡ് എന്നിവയാണ് കത്തിനശിച്ചത്. പ്രധാന ഉപകരണങ്ങളാണ് കത്തിയത്. ചൊവ്വാഴ്ച ജീവനക്കാർ ലാബ് തുറന്ന് നോക്കിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെടുന്നത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണണെന്നാണ് പ്രാഥമിക വിലയിരുത്തൽ. രണ്ട് മുറികളിലായാണ് ലാബ് സ്ഥിതി ചെയ്യുന്നത്. ഇതിൽ ഒന്നിലെ ഉപകരണങ്ങളേ കത്തിനശിച്ചിട്ടുള്ളൂ. ആശുപത്രി അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബയോമെഡിക്കൽ എൻജിനീയർ ലാബ് പരിശോധിച്ചു. മഴക്കാല രോഗങ്ങൾ വ്യാപകമായ സമയത്ത് ലാബ് പ്രവർത്തനയോഗ്യമല്ലാതായത് സാധരണക്കാരായ രോഗികളെ ബുദ്ധിമുട്ടിലാക്കും. പടം....... കൊണ്ടോട്ടി താലൂക്ക് ആശുപത്രിയി ലാബിലെ ഉപകരണങ്ങൾ കത്തിനശിച്ച നിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story