Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:00 AM IST Updated On
date_range 25 July 2019 5:00 AM ISTഓരാടംപാലം-മാനത്തുമംഗലം ബൈപാസ് മേല്‍പാലം: ഭരണാനുമതി നടപടികള്‍ പുരോഗതിയില്‍ -എം.എൽ.എ
text_fieldsbookmark_border
മങ്കട: ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് നിർമാണവുമായി ബന്ധപ്പെട്ട് ലെവല്‍ക്രോസിലെ മേൽപാലം നിർമാണത്തിന് റെയില് വേയുടെ ഭരണാനുമതിക്കായുള്ള നടപടികള്‍ പുരോഗതിയിലെന്ന് ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ. നിര്‍ദിഷ്ട മേല്‍പാലം ഏത് ഭാഗത്താണെന്ന് തീരുമാനിക്കുന്നതിന് കാലതാമസം നേരിട്ടതാണ് പ്രവര്‍ത്തനങ്ങള്‍ വൈകുന്നതിന് കാരണമായത്. അലൈന്‍മൻെറ് സ്ഥിരപ്പെടുത്തിയിട്ടുണ്ട്. മേല്‍പാലം നിർമിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് പി.ഇ ചാര്‍ജ് ഇനത്തില്‍ റെയില്‍വേക്ക് 16,23,800 രൂപ അടക്കണം. മേല്‍പാലം നിർമിക്കുന്നതിന് റെയില്‍വേ 8.11 കോടി രൂപയാണ് കണക്കാക്കിയത്. ഇതിന് ഭരണാനുമതി ലഭ്യമാകണമെങ്കില്‍ പൊതുമരാമത്ത് വകുപ്പ് പി.ഇ ചാര്‍ജ് അടക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തുടര്‍നടപടികളാവൂ. ഈ തുക അനുവദിച്ച് നല്‍കാന്‍ ചീഫ് എൻജിനീയര്‍ പൊതുമരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയിട്ടുണ്ട്. 2019-20 സാമ്പത്തികവര്‍ഷം റെയില്‍വേ മേല്‍പാലങ്ങളുടെ പൂര്‍ത്തീകരണത്തിന് അനുവദിച്ച 12 കോടിയില്‍ മറ്റു പദ്ധതികള്‍ക്ക് അനുവദിക്കാത്തതിനാല്‍ ഈ ഹെഡില്‍നിന്ന് തുക അനുവദിക്കണമെന്നാണ് ചീഫ് എൻജിനീയര്‍ ആവശ്യപ്പെട്ടതെന്നും എം.എല്‍.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story