Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:00 AM IST Updated On
date_range 25 July 2019 5:00 AM ISTവെള്ളച്ചാട്ടത്തിന് ശക്തിയേറി; പാലൂർകോട്ടയിലേക്ക് ജനപ്രവാഹം
text_fieldsbookmark_border
പുലാമന്തോൾ: കാലവർഷം കനത്ത് വെള്ളച്ചാട്ടത്തിന് ശക്തിയേറിയതോടെ പാലൂർകോട്ടയിലേക്ക് ജനപ്രവാഹം. കഴിഞ്ഞ ഏതാനും ദിവസം ശക്തമായി മഴ പെയ്തതോടെയാണ് പാലൂർകോട്ട മലമുകളിലെ കുളം നിറഞ്ഞൊഴുകാൻ തുടങ്ങിയത്. കുളത്തിൽനിന്ന് ഒഴുകുന്ന വെള്ളം മലമുകളിലെ പാറക്കെട്ടുകൾക്കിടയിലൂടെ ശക്തമായി ഒഴുകുന്ന കാഴ്ച മനോഹരമാണ്. കാലവർഷ തുടക്കമായതോടെ വെള്ളച്ചാട്ടം കണ്ടാസ്വദിക്കുന്നതിനും കുളിക്കുന്നതിനും കിലോമീറ്ററുകൾ താണ്ടി പലരും ഇവിടെ എത്തിയിരുന്നു. എന്നാൽ, നിരാശയായിരുന്നു ഫലം. മഴ കുറഞ്ഞതോടെ പാലൂർകോട്ട മലമുകളിൽനിന്ന് നീരൊഴുക്ക് പോലും ഉണ്ടായിരുന്നില്ല. ദൂരദിക്കുകളിൽനിന്നും മറ്റുമായി നൂറുകണക്കിനാളുകളാണ് ഇവിടെ എത്തുന്നത്. ഇവരിൽ സ്ത്രീകളും കുട്ടികളുമാണധികവും. എന്നാൽ, സ്ത്രീകൾക്ക് കുളിക്കുന്നതിനും മറ്റും പ്രത്യേക സൗകര്യമൊന്നും ഇല്ല. കൂടാതെ ഇവിടെ എത്തിപ്പെടുന്നതിനുള്ള റോഡുകൾ വീതി കുറഞ്ഞും തകർന്നുമാണുള്ളത്. വെള്ളച്ചാട്ടത്തിൻെറ ഉൽഭവകേന്ദ്രമായ മലമുകളിൽ വാഹനവുമായെത്താൻ ഇനിയും സൗകര്യമായിട്ടില്ല. പലരും വെള്ളം വീണ് വഴുക്കൽ പിടിച്ച പാറയിലൂടെ അതിസാഹസികമായി മുകളിലേക്ക് കയറിപ്പറ്റാൻ ശ്രമിക്കുന്നത് പതിവാണ്. വെള്ളച്ചാട്ടത്തിന് താഴെ എത്തിപ്പെടുന്നതിനുള്ള നടപ്പാതയും വലിയ കല്ലുകൾ കാരണം കാൽനടയാത്രയും ദുസ്സഹമാണ്. വാഹനം നിർത്തിയിടാനുള്ള സൗകര്യവും കുറവാണിവിടെ. പടം പാലൂർകോട്ട വെള്ളച്ചാട്ടം ശക്തമായപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story