Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമങ്കടയില്‍ റോഡിലെ...

മങ്കടയില്‍ റോഡിലെ കിടങ്ങുകള്‍ അപകട ഭീഷണി

text_fields
bookmark_border
മങ്കട: ഗതാഗതക്കുരുക്കും യാത്രാക്ലേശവും നിത്യസംഭവമായ മങ്കട ടൗണിൽ റോഡിലെ കിടങ്ങുകള്‍ അപകടഭീഷണിയാകുന്നു. അധിക ൃതരുടെ അശ്രദ്ധ കാരണം യഥാസമയം അറ്റകുറ്റ പ്രവൃത്തികള്‍ ഇല്ലാത്തതിനാല്‍ തിരക്കേറിയ ടൗണിലെ പ്രശ്‌നങ്ങള്‍ എന്നും അവഗണനയിലാണ്. മേലെ അങ്ങാടിയില്‍ മഞ്ചേരി റോഡിലെ ബസ് സ്റ്റോപ്പിന് സമീപമായി മഴവെള്ളം ഒഴുകി രൂപപ്പെട്ട കിടങ്ങ് മാസങ്ങളായി അപകടം സൃഷ്ടിക്കുന്നു. മലപ്പുറം റോഡില്‍നിന്ന് ഒഴുകിയെത്തുന്ന മഴവെള്ളം ഓടകള്‍ അടഞ്ഞതുകാരണം ജങ്ഷനിലേക്ക് ഇറങ്ങി മഞ്ചേരി റോഡിലൂടെ ഒഴുകി പോവുകയാണ്. ഈ ഭാഗത്താണ് വലിയ കിടങ്ങ് രൂപപ്പെട്ടത്. കഴിഞ്ഞവര്‍ഷം ഇത് താല്‍ക്കാലികമായി അടച്ചിരുന്നെങ്കിലും മഴ വന്നതോടെ വീണ്ടും പഴയപടിയായിരിക്കുകയാണ്. മഞ്ചേരി ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് ഇവിടെയാണ്. യാത്രക്കാര്‍ക്കും കാല്‍നടക്കാര്‍ക്കും കുഴി ഒരുപോലെ അപകടഭീഷണിയാകുന്നു. താഴെ കോവിലകം റോഡ് ജങ്ഷനില്‍ കഴിഞ്ഞവര്‍ഷം റോഡിന് കുറുകെ കീറി മൂടിയ ഭാഗം വീണ്ടും അടര്‍ന്നുപോയതോടെ നടുറോഡില്‍ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്. ഇരുചക്രവാഹനങ്ങളടക്കം അപകടത്തില്‍ പെടാന്‍ ഇത് കാരണമാകുന്നുണ്ട്. ചിത്രം: Mankada Town മങ്കട ടൗണിൽ മേലെ അങ്ങാടിയില്‍ റോഡിലെ കിടങ്ങ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story