Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുലാമന്തോൾ എടത്തറച്ചോല...

പുലാമന്തോൾ എടത്തറച്ചോല ശുചീകരിച്ച് എം.എസ്.എഫ് പ്രവർത്തകർ

text_fields
bookmark_border
പുലാമന്തോൾ: ജില്ല കലക്ടർ നൽകിയ ഒഴിവുദിവസം ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട്‌ എം.എസ്.എഫ് പ്രവർത്തകരുടെ മാതൃക. ചപ്പും പായലും നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന മാലാപറമ്പിലെ എടത്തറച്ചോല ശുചീകരിച്ചാണ് മാതൃകയായത്. മഴക്കാലത്ത്‌ നീന്തൽ പരിശീലനത്തിന് കുട്ടികളുമായി സമീപ പ്രദേശത്തെ രക്ഷിതാക്കൾ എടത്തറച്ചോലയിൽ എത്തുമായിരുന്നു. പായൽ കെട്ടിനിൽക്കുന്ന ചെക്ക്ഡാം കണ്ട് പലരും ഇത്തവണ നിരാശയോടെയാണു മടങ്ങിയത്‌. എം.എസ്‌.എഫ്‌ മൂർക്കനാട്‌ പഞ്ചായത്ത്‌ പ്രസിഡൻറ് താജുദ്ദീൻ ആസാദിൻെറ നേതൃത്വത്തിൽ സാദിഖ്‌ ഓണപ്പുട, റിൻഷാദ്‌ ഓണപ്പുട, ഫുഹാദ് മൂർക്കനാട്‌‌, ഷലീഖ്‌, ഉനൈസ്‌ വെങ്ങാട്‌, ഷാക്കിർ പള്ളിയാൽകുളമ്പ്‌ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. (പടം എം.എസ്.എഫ് പ്രവർത്തകർ മാലാപറമ്പ് എടത്തറച്ചോല ശുചീകരിക്കുന്നു Pml_edathara chola shu Cheekaranam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story