Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാലം പ്രവൃത്തി...

പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്​തു

text_fields
bookmark_border
താനൂർ: തിരൂർ നഗരസഭയെയും ചെറിയമുണ്ടം പഞ്ചായത്തിനെയും ബന്ധിപ്പിച്ച് തിരൂർ പുഴക്ക് കുറുകെ നിർമിക്കുന്ന പനമ്പാലത്തെ പുതിയ പാലത്തിൻെറ നിർമാണ പ്രവൃത്തിക്ക് തുടക്കമായി. വാണിയന്നൂർ എം.കെ.എച്ച് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വി. അബ്ദുറഹിമാൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. പി.കെ. മിനി റിപ്പോർട്ട് അവതരിപ്പിച്ചു. തിരൂർ നഗരസഭ ചെയർമാൻ കെ. ബാവ മുഖ്യാതിഥിയായി. വി.പി. സുലൈഖ, ഉസ്മാൻ ഹാജി, ഇസ്മായിൽ ഹാജി, പി. സഫിയ, അബ്ദുൽ ഗഫൂർ, എൻ.വി. ബാലകൃഷ്ണൻ, സി. അറമുഖൻ, വി. അബ്ദുറസാഖ്, കെ. പുരം സദാനന്ദൻ, സി.പി. ശശിധരൻ, ഇസ്മയിൽ ഇളംകുളത്ത്, എസ്. ഹരീഷ് എന്നിവർ സംസാരിച്ചു തിരൂർ, താനൂർ മണ്ഡലങ്ങളിലായി അതിർത്തി പങ്കിടുന്ന പാലം ഇരിങ്ങാവൂർ വഴി കൽപകഞ്ചേരി, കോട്ടക്കൽ, പുത്തനത്താണിയിലേക്കുള്ള പ്രധാന ഗതാഗത സൗകര്യമാണ്. ഈ റോഡിലെ പഴയ പാലം ജീർണിച്ച് ഏത് നിമിഷവും തകർന്നുവീഴാവുന്ന നിലയിലാണ്. ഇത് പൊളിച്ചുനീക്കി പുതിയ പാലം നിർമിക്കണമെന്ന വർഷങ്ങളുടെ ആഗ്രഹമാണ് സഫലമാകുന്നത്. കിഫ്ബിയിൽ ഉൾപ്പെടുത്തി 12.90 കോടി രൂപയാണ് ഫണ്ട് അനുവദിച്ചത്. 111.2 മീറ്റർ നീളത്തിൽ സംയോജിതമായി നിർമിക്കുന്ന പാലത്തിൽ 26 മീറ്റർ നീളത്തിൽ നാലു സ്പാനുകളും അഞ്ചു തൂണുകളുമാണ് ഉള്ളത്. 11.05 മീറ്റർ നീളത്തിൽ നടപ്പാതയോടു കൂടിയതാണ് പാലം. 431 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡും നിർമിക്കും. പ്രവൃത്തി പൂർത്തിയാകുന്നതോടെ ചെറിയമുണ്ടം പഞ്ചായത്തിൻെറയും പരിസര പഞ്ചായത്തുകളുടെയും വികസനത്തിന് ആക്കംകൂടും. പടം...tirw10 പനമ്പാലം പാലം പ്രവൃത്തി ഉദ്ഘാടനം വി. അബ്ദുറഹ്മാൻ എം.എൽ.എ നിർവഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story