Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെട്ടിട നിർമാണ അപേക്ഷ...

കെട്ടിട നിർമാണ അപേക്ഷ അദാലത്ത്

text_fields
bookmark_border
കൊണ്ടോട്ടി: പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കെട്ടിട നിര്‍മാണ പെര്‍മിറ്റ് എന്‍.ഒ.സി െറഗുലറൈസേഷന്‍ നമ്പറിങ് അപേക്ഷകളില്‍ തീര്‍പ്പുകൽപിക്കാൻ ജൂലൈ 10ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ അദാലത്ത് പഞ്ചായത്തില്‍ നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച് തീര്‍പ്പ് ലഭിക്കാത്ത അപേക്ഷകര്‍ രേഖകള്‍ സഹിതം പങ്കെടുക്കണം. കൊണ്ടോട്ടി: ചെറുകാവ് ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിർമാണ അനുമതിക്കും കെട്ടിട നമ്പറിനും കെട്ടിട നിര്‍മാണം ക്രമവത്കരിക്കുന്നതിനും നിയമാനുസരണമുള്ള രേഖകള്‍‍ സമര്‍പ്പിച്ചിട്ടും തീര്‍പ്പാകാത്ത അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് ജൂലൈ ഒമ്പതിന് രാവിലെ 11ന് പഞ്ചായത്ത് ഓഫിസില്‍‍ അദാലത്ത് നടത്തുന്നു. അപേക്ഷ സമര്‍പ്പിച്ച രശീതി, ന്യൂനത പരിഹരിച്ച ബില്‍ഡിങ് പ്ലാനുകള്‍ എന്നിവ സഹിതം കെട്ടിട ഉടമകള്‍ക്ക് അദാലത്തിൽ പങ്കെടുക്കാം. കൊണ്ടോട്ടി: പുളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിർമാണ പെര്‍മിറ്റില്‍ തീര്‍പ്പ് കല്‍പിക്കാൻ ജൂലൈ 10ന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്നുവരെ അദാലത്ത് നടത്തും. അദാലത്തില്‍ പങ്കെടുക്കുന്നവര്‍ രേഖകള്‍ സഹിതം എത്തണം. കൊണ്ടോട്ടി: മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസിലെ തീര്‍പ്പാക്കാതെ കിടക്കുന്ന കെട്ടിട നിർമാണ അപേക്ഷകളില്‍ തീര്‍പ്പ് കല്‍പിക്കുന്നതിനുള്ള അദാലത്ത് ജൂലൈ 10ന് രാവിലെ 10 മുതല്‍ മൂന്നുമണി വരെ മുതുവല്ലൂർ ഗ്രാമപഞ്ചായത്ത് ഓഫിസില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച് തീര്‍പ്പ് ലഭിക്കാത്ത മുഴുവന്‍ അപേക്ഷകരും പ്രസ്തുത അദാലത്തില്‍ കൈപറ്റ് രസീതി, മറ്റ് അനുബന്ധ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story