Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമപ്രവർത്തകർക്ക്​...

മാധ്യമപ്രവർത്തകർക്ക്​ വിലക്ക്​: പ്രതിഷേധിച്ചു

text_fields
bookmark_border
മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിനുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയ എയര്‍പോര്‍ട ്ട് ഡയറക്ടറുടെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. വിഷയം സംബന്ധിച്ച് എയര്‍പോര്‍ട്ട് ഡയറക്ടറെ നേരിൽകണ്ട് പരാതി നല്‍കിയെങ്കിലും ധിക്കാരപരമായാണ് അദ്ദേഹം പ്രതികരിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രിക്കും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും എം.പിമാരായ രാഹുല്‍ ഗാന്ധി, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീര്‍ എന്നിവര്‍ക്കും പരാതി നല്‍കും. എയര്‍പോര്‍ട്ട് ഡയറക്ടറെ നേരില്‍കണ്ട് പരാതി നല്‍കാനും പത്രപ്രവര്‍ത്തക യൂനിയന്‍ കോഴിക്കോട് ജില്ല ഘടകവുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡൻറ് ഐ. സമീല്‍, സെക്രട്ടറി സുരേഷ് എടപ്പാള്‍, ട്രഷറര്‍ എസ്. മഹേഷ് കുമാര്‍, സംസ്ഥാന കമ്മിറ്റി അംഗം സമീർ കല്ലായി, കെ. ഷമീര്‍, ജയേഷ് വില്ലോടി എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story