Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTആർ.എസ്.എസിനെതിരെ വിഡിയോയുമായി കോൺഗ്രസ്
text_fieldsbookmark_border
ദേശവിരുദ്ധ പ്രവർത്തനങ്ങൾ പതിവാക്കിയ സംഘടന ന്യൂഡൽഹി: ആർ.എസ്.എസ് പ്രവർത്തകൻ നൽകിയ അപകീർത്തിക്കേസിൽ കോൺഗ്രസ് മ ുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി മുംബൈ കോടതിയിൽ ഹാജരായതിനു പിന്നാലെ ആർ.എസ്.എസിനെതിരെ ട്വിറ്ററിൽ വിഡിയോയുമായി കോൺഗ്രസ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾ പതിവാക്കിയ സംഘടനയാണ് ആർ.എസ്.എസ് എന്ന് ആരോപിക്കുന്ന വിഡിയോയാണ് കോൺഗ്രസ് പോസ്റ്റ് ചെയ്തത്. 'ആർ.എസ്.എസ് എന്താണ് എന്ന് നിങ്ങൾക്കറിയുമോ, പുനരാലോചന നടത്തൂ, ബ്രിട്ടീഷുകാരോട് കൂറുപുലർത്തിയ, പതിവായി ദേശദ്രോഹ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച, അക്രമങ്ങൾ നടത്തിയ, മഹാത്മാ ഗാന്ധിയെ വധിച്ച സംഘടനയാണത്' എന്ന് 'ആർ.എസ്.എസ്v/sഇന്ത്യ' എന്ന ഹാഷ്ടാഗിലുള്ള വിഡിയോയിൽ കോൺഗ്രസ് പറയുന്നു. സ്വാതന്ത്ര്യസമരത്തിനും ഇന്ത്യയുടെ പ്രതീകങ്ങൾക്കും ആർ.എസ്.എസ് എതിരു നിന്നു. ബ്രിട്ടീഷുകാരോട് വിധേയത്വം കാട്ടിയ അവർ ഇന്ത്യ എന്ന ആശയത്തെയും എതിർത്തു. സംഘടനയുടെ സ്ഥാപകൻ കെ.ബി. ഹെഡ്ഗേവാർ സത്യഗ്രഹ സമരത്തിൽ പങ്കെടുക്കരുതെന്ന് പ്രവർത്തകർക്ക് ഉത്തരവ് നൽകി. ബ്രിട്ടീഷ് മേലാളന്മാർക്ക് വഴങ്ങിയാണ് അവർ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നത്. ദേശീയ പതാകയെ സംഘ്പരിവാർ അംഗീകരിച്ചില്ല. ദേശവിരുദ്ധതക്ക് ഇതിനുമപ്പുറം മറ്റെന്തെങ്കിലും തെളിവ് വേണോ? നാഥുറാം ഗോദ്സെ ഗാന്ധിജിയെ വെടിവെച്ച് കൊന്നു. ഭരണഘടനയേക്കാൾ മനുസ്മൃതിയാണ് ആർ.എസ്.എസിന് വലുതെന്നും വിഡിയോയിൽ കോൺഗ്രസ് പറയുന്നു. മുംബൈ കോടതിയിൽനിന്ന് ജാമ്യം ലഭിച്ച രാഹുൽ ഗാന്ധി ആർ.എസ്.എസിനെതിരെ പതിന്മടങ്ങ് വീര്യത്തിൽ പോരാടുമെന്ന് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story