Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTവയോധികയെ കബളിപ്പിച്ച് പണം തട്ടി മുങ്ങിയയാൾ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റിൽ
text_fieldsbookmark_border
മലപ്പുറം: വയോധികയെ കബളിപ്പിച്ച് പണം തട്ടിയയാൾ അറസ്റ്റിൽ. മമ്പാട് സ്വദേശി മുഹമ്മദാലിയാണ് (46) മലപ്പുറം പൊലീസിൻ െറ പിടിയിലായത്. വ്യാഴാഴ്ച ൈവകീട്ട് കുന്നുമ്മലിൽ വയോധികയിൽനിന്ന് ബന്ധുവാണെന്നു പരിചയപ്പെടുത്തി 2800 രൂപ കൈക്കലാക്കി മുങ്ങിയ പ്രതിയെയാണ് മണിക്കൂറുകൾക്കകം പൊലീസ് വലയിലാക്കിയത്. സമീപത്തെ മെഡിക്കൽ ഷോപ്പിലെ സി.സി.ടി.വിയിൽ പതിഞ്ഞ ചിത്രമാണ് പ്രതിയെ കുടുക്കിയത്. ഇയാെള ഹോട്ടൽ മഹേന്ദ്രപുരിക്കടുത്തുനിന്ന് രാത്രി 7.30ഓടെയാണ് പിടികൂടിയത്. നഗരത്തിൽ തനിച്ച് നിൽക്കുകയായിരുന്ന വയോധികയോട് ബന്ധുവാണെന്നും വീട്ടിലെത്തിക്കാമെന്നും പറഞ്ഞ് ഇയാൾ അടുത്തുകൂടി. മുമ്പ് വീട്ടിൽ വന്നിട്ടുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചു. ശേഷം ഒരത്യാവശ്യം പറഞ്ഞ് പണം കൈക്കലാക്കുകയായിരുന്നു. എന്നാൽ, പണം കിട്ടിയ ഉടൻ ഇയാൾ സ്ഥലംവിട്ടപ്പോഴാണ് കബളിപ്പിക്കപ്പെട്ടത് മനസ്സിലായത്. ഉടൻ മകനെ വിവരമറിയിക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. ഇയാളെ ഒരു പരിചയവുമില്ലെന്നാണ് മകൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. പ്രതി ഇത്തരത്തിൽ മുമ്പും പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നും ഇതേക്കുറിച്ച് കൂടുതൽ അന്വേഷിക്കുമെന്നും മലപ്പുറം എസ്.ഐ സംഗീത് പുനത്തിൽ 'മാധ്യമ'ത്തോട് പറഞ്ഞു. എസ്.ഐയുടെ നേതൃത്വത്തിൽ സി.പി.ഒമാരായ ഗിരീഷ്, രജീഷ്, ഹമീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. photo: mpl arrest
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story