Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓർമയുണ്ടാവണേ, ഈ...

ഓർമയുണ്ടാവണേ, ഈ ഓട്ടിസം സെൻറർ

text_fields
bookmark_border
ഓർമയുണ്ടാവണേ, ഈ ഓട്ടിസം സൻെറർ മഞ്ചേരി: മെഡിക്കൽ കോളജില്‍ ആരംഭിച്ച ഓട്ടിസം കേന്ദ്രത്തിൽ അടിസ്ഥാന സൗകര്യങ്ങളി ല്ലാതെ വീർപ്പുമുട്ടുന്നു. കോളജ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം കേന്ദ്രത്തിന് രണ്ടുമാസമായിട്ടും അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. നാമമാത്ര ഉപകരണങ്ങളാണ് എത്തിയത്. ഫിസിയോതെറപ്പിക്കായി എത്തുന്നവര്‍ക്കോ ജീവനക്കാര്‍ക്കോ ഇരിക്കാന്‍ കസേരപോലുമില്ല. കേന്ദ്രം മൂന്നാംനിലയിലായതിനാൽ തെറപ്പിക്കായി എത്തുന്നവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഒ.പി, ശിശുരോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ഇ.എൻ.ടി തുടങ്ങിയ വിഭാഗങ്ങളില്‍നിന്ന് ഫിസിയോതെറപ്പി ചെയ്യാന്‍ ഇവിടേക്ക് രോഗികൾ എത്തുന്നുണ്ട്. ഇതിനുപുറമെ ബി.ആർ.സിയില്‍നിന്ന് മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരും എത്തുന്നു. എന്നാൽ, ഇവരെ മുഴുവനായും ഉൾക്കൊള്ളാൻ അനുവദിച്ച മുറിയിൽ സ്ഥലമില്ല. മുറിയില്‍ സൗകര്യമില്ലാത്തതിനാല്‍ തൊട്ടടുത്ത മുറിയിലോ ആശുപത്രിയിലോ കൊണ്ടുപോയാണ് തെറപ്പി നടത്തുന്നത്. ഏഴ് തെറപ്പികള്‍ ഇവിടെ നടത്തുന്നുണ്ട്. ഇതിനോടകം 84 പേരാണ് രജിസ്റ്റർ ചെയ്തത്. അനുയാത്ര പദ്ധതിയുടെ ഭാഗമായി സാമൂഹിക സുരക്ഷമിഷനാണ് പദ്ധതി നടപ്പാക്കുന്നത്. ഫിസിയോ െതറപ്പിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒക്യുപേഷന്‍ െതറപ്പിസ്റ്റ്, സ്പീച്ച് െതറപ്പിസ്റ്റ്, വിദഗ്ധ ഡോക്ടര്‍മാര്‍ എന്നിവരുടെ സേവനം കേന്ദ്രത്തില്‍ ലഭ്യമാകും. നിവേദനം നൽകി മഞ്ചേരി: ഓട്ടിസം സൻെററിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് ജേക്കബ് മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് നിവേദനം നൽകി. ഓട്ടിസം സൻെററിലേക്ക് വരുന്ന രോഗികളുടെ രക്ഷിതാക്കളോട് ജീവനക്കാർ അപമര്യാദയായി പെരുമാറുകയും തെറപ്പി ചെയ്യാൻ വരുന്ന രോഗികളെ മണിക്കൂറുകളോളം സൻെററിന് പുറത്ത് നിർത്തുകയും ചെയ്യുന്ന നടപടി നിർത്തണമെന്നും ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ല പ്രസിഡൻറ് അക്ബർ മീനായി, മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.സി. ഷബീർ, കേരള കോൺഗ്രസ് നേതാക്കളായ സാദിഖലി മുണ്ടോടൻ, ജയകുമാർ മാടങ്ങോട് എന്നിവരാണ് നിവേദനം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story