Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജില്ല ആശുപത്രിയിൽ ലാബ്...

ജില്ല ആശുപത്രിയിൽ ലാബ് 24 മണിക്കൂറാക്കിയത് രോഗികൾക്ക് ആശ്വാസം

text_fields
bookmark_border
തസ്തിക സൃഷ്ടിച്ച് ജീവനക്കാരെ വെക്കണമെന്ന് ആവശ്യം പെരിന്തൽമണ്ണ: പകർച്ച രോഗ വ്യാപനവും പനിയും നിയന്ത്രിക്കുന്നതി‍ൻെറ ഭാഗമായി പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ ലാബ് പ്രവർത്തനം മുഴുവൻ സമയമാക്കാൻ ജീവനക്കാരുടെ കുറവ്. മൂന്ന് ഷിഫ്റ്റിൽ പത്ത് ജീവനക്കാരെങ്കിലും വേണ്ടിടത്താണ് ഏഴുപേരുമായി നീങ്ങുന്നത്. ജീവനക്കാർ കൂട്ട അവധിയെടുത്തതിനാൽ തിങ്കളാഴ്ച ഉച്ചക്ക് മൂന്നിനുശേഷം ലാബ് അടഞ്ഞുകിടന്നു. വൈകീട്ട് മൂന്നുവരെയാണ് സർക്കാർ ആശുപത്രികളിൽ ലാബ് പ്രവർത്തനത്തി‍ൻെറ സാധാരണ സമയം. സ്ഥിരം ജീവനക്കാരായ നാലുപേരാണിവിടെ. ജൂൺ അഞ്ചുമുതൽ പ്രവർത്തനം 24 മണിക്കൂറാക്കിയത് രോഗികൾക്ക് വലിയ തോതിൽ സഹായമായിരുന്നു. അതിനിടെ സ്വകാര്യ ലാബുകാർ അനധികൃതമായി വാർഡുകളിൽ കറങ്ങിനടന്ന് സാമ്പിളെടുക്കുന്നതിനെതിരെ പരാതികൾ കൂടിയിരുന്നു. ഇത് നിർത്തലാക്കാൻ കൂടിയാണ് പ്രവർത്തനം 24 മണിക്കൂറാക്കിയത്. രാത്രി ഏഴ് കഴിഞ്ഞാൽ അത്യാഹിത കേസുകളുടെ മാത്രം പരിശോധനക്കാണ് സൗകര്യം. ഇതിന് ഒരാളാണ് ലാബിലുണ്ടാവുക. പനി പടർന്നുപിടിച്ചതോടെ ആശുപത്രിയിൽ വാർഡുകൾ നിറഞ്ഞു. ഒ.പിയിൽ വലിയ തിരക്കാണ്. മാതൃ-ശിശു ബ്ലോക്ക് ആശുപത്രിക്ക് എതിർവശത്ത് പുതിയ ബ്ലോക്കിലേക്ക് മാറ്റിയിട്ടും പഴയ വാർഡുകളിൽ തിരക്കിന് കുറവില്ല. ആശുപത്രിയിൽ എത്തുന്ന എല്ലാ രോഗികൾക്കും 24 മണിക്കൂറും ലാബ് സേവനം ലഭ്യമാക്കണമെന്നും രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ബെഡ്, നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ മതിയായ തസ്തിക സൃഷ്ടിക്കണമെന്നുമാണ് രോഗികളുടെ ആവശ്യം. താെഴക്കോട് ഗവ. ഐ.ടി.െഎക്ക് 1.07 ഏക്കർ കണ്ടെത്തി പെരിന്തൽമണ്ണ: താഴെക്കോട് ഗ്രാമപഞ്ചായത്തിൽ സർക്കാർ ഐ.ടി.ഐ സ്ഥാപിക്കാൻ അരക്കുപറമ്പ് വില്ലേജിൽ 1.07 ഏക്കർ ഭൂമി കണ്ടെത്തിയതായി പഞ്ചായത്ത് വ്യവസായ വകുപ്പിനെ അറിയിച്ചു. ഐ.ടി.ഐ അനുവദിച്ചെങ്കിലും ആവശ്യമായ കെട്ടിടങ്ങൾ നിർമിക്കാനോ മറ്റു പ്രവർത്തനങ്ങൾക്കോ ഭൂമി വ്യവസായിക പരിശീലന വകുപ്പിന് ലഭ്യമാക്കാത്തതിനാൽ കഴിഞ്ഞിട്ടില്ല. ഭൂമി പദ്ധതിക്ക് കൈമാറാൻ തദ്ദേശ വകുപ്പിനോട് അനുമതി തേടി‍യിട്ടുണ്ട്. ഐ.ടി.ഐ തുടങ്ങുന്നതിന് ആവശ്യമായ ഭൂമി കണ്ടെത്തി നൽകാൻ താഴെക്കോട് പഞ്ചായത്തിനോട് സർക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും കണ്ടെത്തുന്നത് നീണ്ടുപോയി. ജൂൺ 12ന് നടന്ന യോഗത്തിലാണ് ഭൂമി കണ്ടെത്തി തദ്ദേശ വകുപ്പി‍ൻെറ അനുമതി തേടിയ കാര്യം പഞ്ചായത്ത് അറിയിക്കുന്നത്. സ്ഥലം കൈമാറിയാൽ മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോവാനാവൂ എന്ന് തൊഴിൽ മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ മഞ്ഞളാംകുഴി അലി എം.എൽ.എക്ക് മറുപടി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story