Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാഹുൽ ഗാന്ധിക്ക്​...

രാഹുൽ ഗാന്ധിക്ക്​ കരിപ്പൂരിൽ സ്വീകരണം

text_fields
bookmark_border
കരിപ്പൂർ: വയനാട് ലോക്സഭ മണ്ഡലത്തിലെ വൻവിജയത്തിന് നന്ദി പറയുന്നതിന് എത്തിയ എ.െഎ.സി.സി അധ്യക്ഷൻ രാഹുൽ ഗാന്ധിക് ക് കോഴിക്കോട് വിമാനത്താവളത്തിൽ പ്രവർത്തകരുടെയും നേതാക്കളുടെയും ആവേേശാജ്ജ്വല സ്വീകരണം. വെള്ളിയാഴ്ച ഉച്ചക്ക് 2.15ഒാടെ ഡൽഹിയിൽനിന്ന് പ്രത്യേക വിമാനത്തിലാണ് കരിപ്പൂരിലെത്തിയത്. എ.െഎ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട്ടിലെ വൻവിജയത്തിനുശേഷം ആദ്യമായി കേരളത്തിലെത്തുന്ന രാഹുലിനെ സ്വീകരിക്കാൻ നേരത്തേ തന്നെ പ്രവർത്തകർ കരിപ്പൂരിലെത്തിയിരുന്നു. ഉച്ചക്ക് 1.30ഒാടെ എത്തുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാഹുലിനെ സ്വീകരിക്കാൻ ടെർമിനലിന് മുൻവശത്ത് ശിങ്കാരിമേളം അടക്കം ഒരുക്കിയിരുന്നു. കരിപ്പൂരിലിറങ്ങിയ രാഹുൽ ആഭ്യന്തര ടെർമിനലിന് മുന്നിൽ കാത്തുനിന്ന പ്രവർത്തകരെ പുറത്തെത്തി അഭിവാദ്യം ചെയ്തു. വി.െഎ.പി ഗേറ്റിലൂടെ കാർ മാർഗമാണ് ആദ്യ സ്വീകരണ കേന്ദ്രത്തിലേക്ക് തിരിച്ചത്. കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ, പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, കെ. മുരളീധരൻ, പി.വി. അബ്ദുൽ വഹാബ്, ആര്യാടൻ മുഹമ്മദ്, കെ.സി. അബു, ബിന്ദുകൃഷ്ണ, ലതിക സുഭാഷ് എന്നിവർ ചേർന്ന് രാഹുലിനെ സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story