Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jun 2019 4:59 AM IST Updated On
date_range 1 Jun 2019 4:59 AM IST463 മുന്‍ഗണന കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി
text_fieldsbookmark_border
മലപ്പുറം: ജില്ലയിലെ ഏഴു താലൂക്കുകളിലായി ഈ മാസം നടത്തിയ പരിശോധനയില്‍ അനധികൃതമായി മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ ്പെട്ട 463 കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റി. താലൂക്ക് സപ്ലൈ ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റിയത്. മുന്‍ഗണന വിഭാഗത്തില്‍ ഉള്‍പ്പെട്ട അനര്‍ഹരെ കണ്ടെത്തുന്നതിനായുള്ള പരിശോധന വരുംദിവസങ്ങളില്‍ ഊർജിതമായി തുടരും. ഇത്തരം കാര്‍ഡുടമകളില്‍നിന്ന് അനര്‍ഹമായി കൈപ്പറ്റിയ റേഷന്‍ വിഹിതത്തിൻെറ കമ്പോളവില ഈടാക്കാന്‍ നടപടി സ്വീകരിച്ചുതുടങ്ങി. പരിശോധനകളില്‍ വസ്തുതകള്‍ മറച്ചുവെച്ച് ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നെന്ന് ബോധ്യപ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ല സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story