Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2019 5:00 AM IST Updated On
date_range 29 May 2019 5:00 AM ISTആൽവാർ കൂട്ടമാനഭംഗം; ഇരക്ക് പൊലീസിൽ നിയമനം
text_fieldsbookmark_border
ജയ്പുർ: രാജസ്ഥാനിലെ ആൽവാറിൽ ഏറെ പ്രമാദമായ കൂട്ടമാനഭംഗ കേസിലെ ഇരയായ ദലിത് യുവതിക്ക് പൊലീസ് കോൺസ്റ്റബിളായി ന ിയമനം. സംസ്ഥാന സർക്കാർ ഇറക്കിയ നിയമന ഉത്തരവ് ഇവർക്ക് ചൊവ്വാഴ്ച ലഭിച്ചു. യുവതിയെ ഉടൻ നിയമിക്കുെമന്ന് രാജസ്ഥാൻ അഡീഷനൽ ചീഫ് സെക്രട്ടറി അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് ആൽവാറിെല തനാഗജിയിൽ, സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ കൂട്ട മാനഭംഗ സംഭവം അരങ്ങേറിയത്. ഭർത്താവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ ഏതാനും പേർ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഭർത്താവിനെ കെട്ടിയിട്ടായിരുന്നു യുവതിയെ പീഡിപ്പിച്ചത്. പ്രതികൾ ഇരുവരെയും മണിക്കൂറുകൾ തടഞ്ഞുവെക്കുകയും വിഡിയോ ഷൂട്ട് ചെയ്യുകയുമുണ്ടായി. പിന്നീട് ഇൗ വിഡിയോ കാണിച്ച് ഇരകളിൽനിന്ന് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഭയന്നുപോയ ദമ്പതിമാർ വിവരം പുറത്തുപറഞ്ഞിരുന്നില്ല. പ്രതികളിലൊരാൾ പിന്നീട് വിഡിയോ സമൂഹമാധ്യമത്തിൽ േപാസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story