Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅജ്ഞാതൻ കുഴഞ്ഞുവീണ്​...

അജ്ഞാതൻ കുഴഞ്ഞുവീണ്​ മരിച്ചു; സഹായിക്കാനെത്തിയ തമിഴ്​ കവി ഫ്രാൻസിസ്​ കൃപ അറസ്​റ്റിലായത്​ വിവാദമായി

text_fields
bookmark_border
ചെന്നൈ: നഗരത്തിലെ കോയേമ്പട് ഭാഗത്ത് അജ്ഞാതൻ കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ തമിഴ് കവിയും എഴുത്തുകാരനുമായ തിരു െനൽവേലി സ്വദേശി ഫ്രാൻസിസ് കൃപയെ അറസ്റ്റ് ചെയ്ത പൊലീസ് നടപടി വിവാദമായി. ഞായറാഴ്ച വൈകീട്ടാണ് അജ്ഞാതൻ മരിച്ചത്. ഇയാൾ മനോരോഗിയായിരുന്നുവത്രെ. സംഭവവുമായി ബന്ധപ്പെട്ട് സ്ഥലെത്തത്തിയ പൊലീസ് പരിസരവാസികളോട് അന്വേഷിച്ചു. ഇവർ നൽകിയ വിവരത്തിൻെറ അടിസ്ഥാനത്തിലാണ് ഫ്രാൻസിസ് കൃപയെ കസ്റ്റഡിയിലെടുത്തത്. തിങ്കളാഴ്ച രാവിലെ മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ സി.സി.ടി.വി കാമറകൾ പരിശോധനക്കു വിധേയമാക്കി. മരിച്ചയാളെ ഫ്രാൻസിസ് കൃപ മടിയിൽവെച്ച് ശുശ്രൂഷിക്കുന്ന ദൃശ്യങ്ങളാണ് ഇതിലുള്ളത്. പിന്നീട് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ആസ്ത്മ രോഗം മൂർച്ഛിച്ചാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. അതിനിടെ, ഫ്രാൻസിസ് കൃപയുടെ അറസ്റ്റ് വിവരമറിഞ്ഞ് സിനിമ-സാഹിത്യലോകത്തെ നിരവധി പേർ കോയേമ്പട് പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. നിരവധി കവിതാസമാഹാരങ്ങൾ ഇറക്കിയ ഫ്രാൻസിസ് കൃപ 20ഒാളം സിനിമകൾക്ക് ഗാനങ്ങൾ രചിച്ചിട്ടുണ്ട്. ഫ്രാൻസിസ് കൃപയുടെ അറസ്റ്റ് നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്നത്. കെ. രാജേന്ദ്രൻ ഫോേട്ടാ: francis(ഫ്രാൻസിസ് കൃപ)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story