Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2019 5:01 AM IST Updated On
date_range 7 May 2019 5:01 AM ISTകോളജിലെ ആത്മഹത്യാശ്രമം; പരാതിയില്ലെന്ന് ആവർത്തിച്ച് പെൺകുട്ടി
text_fieldsbookmark_border
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ കേൻറാൺമൻെറ് പൊലീസ് പെൺക ുട്ടിയുടെ മൊഴിയെടുത്തു. തനിക്ക് ആർക്കെതിരെയും പരാതി ഇല്ലെന്നും പഠിക്കാൻ സാധിക്കാത്തതിലുള്ള മനോവിഷമത്തിലാണ് യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് ഭാരവാഹികളുെടയും പ്രിൻസിപ്പലിൻെറയും പേര് ആത്മഹത്യാക്കുറിപ്പിൽ എഴുതിയതെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇന്നലെ ഉച്ചയോടെയാണ് പെൺകുട്ടിയുടെ ആലംകോെട്ട വീട്ടിലെത്തി വനിത എസ്.ഐയുടെ നേതൃത്വത്തിൽ െമാഴി രേഖപ്പെടുത്തിയത്. നേരേത്ത ആറ്റിങ്ങൽ പൊലീസിലും കോടതിയിലും പെൺകുട്ടി ഇതേകാര്യം ആവർത്തിച്ചിരുന്നു. വിദ്യാർഥിനിക്ക് പരാതിയില്ലാത്ത സ്ഥിതിക്ക് എസ്.എഫ്.ഐ നേതാക്കൾക്കെതിരെയും പ്രിൻസിപ്പലിനെതിരെയും നടപടിയെടുക്കാൻ പൊലീസിന് കഴിയില്ല. അതേസമയം, ആത്മഹത്യാശ്രമത്തിന് പെൺകുട്ടിക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കേൻറാൺമൻെറ് പൊലീസ് അറിയിച്ചു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോളജ് കാമ്പസിനകത്തെ ലേഡീസ് റൂമിൽ പെൺകുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story