Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2019 5:01 AM IST Updated On
date_range 21 April 2019 5:01 AM ISTmnn
text_fieldsbookmark_border
തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്കിടെ സംഘർഷം; 30 പേർക്കെതിരെ കേസ് കാളികാവ്: വയനാട് ലോക്സഭ മണ്ഡലം എൻ.ഡി.എ സ്ഥാനാ ർഥി തുഷാർ വെള്ളാപ്പള്ളിയുടെ വാഹനം തടഞ്ഞതിനും റോഡ്ഷോയുടെ ഭാഗമായി നടന്ന റാലിക്കെതിരെ ആക്രമണം നടത്തിയതിനും കാളികാവ് പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച കല്ലാമൂലയിലാണ് വാഹനം തടഞ്ഞതായി പരാതിയുണ്ടായത്. കണ്ടാലറിയാവുന്ന 15 മുസ്ലിം ലീഗ് പ്രവർത്തകർക്കെതിരെയാണ് കേസ്. എൻ.ഡി.എ പ്രചാരണ ജാഥക്കെതിരെ പൂങ്ങോട് നടന്ന ആക്രമണത്തിൽ സി.പി.എം പ്രവർത്തകരായ റിയാസ് ബാബു, ആഷിക് എന്നിവർക്കെതിരെയും കണ്ടാലറിയാവുന്ന 13 പേർക്കെതിരെയുമാണ് കേസെടുത്തത്. ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതിനും കേസെടുത്തിട്ടുണ്ട്. പൂങ്ങോട് കല്യാണവീട്ടിലേക്ക് കയറിച്ചെന്ന് ആക്രമണം നടത്തിയെന്നാണ് പറയപ്പെടുന്നത്. അനിഷ്ടസംഭവങ്ങൾ ഇല്ലാതിരിക്കാൻ കാളികാവ് പൊലീസ് പൂങ്ങോട് പ്രദേശത്ത് ശക്തമായ കാവലേർപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story