Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM ISTtirmw7
text_fieldsbookmark_border
എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി കെ.സി. നസീര്‍ തിരൂരില്‍ പര്യടനം നടത്തി തിരൂര്‍: പൊന്നാനി ലോക്സഭ മണ്ഡലം എസ്.ഡി.പി.ഐ സ്ഥാനാ ര്‍ഥി കെ.സി. നസീര്‍ ബുധനാഴ്ച തിരൂരില്‍ പര്യടനം നടത്തി. തലക്കടത്തൂരില്‍നിന്ന് ആരംഭിച്ച പ്രചാരണം ചെറിയമുണ്ടം, പൊന്മുണ്ടം, നിറമരുതൂര്‍ പഞ്ചായത്തുകളിലെ പര്യടനത്തിനുശേഷം തിരൂരില്‍ സമാപിച്ചു. എസ്.ഡി.പി.ഐയുമായുള്ള രഹസ്യചര്‍ച്ച പിടിക്കപ്പെട്ടതോടെ പൊന്നാനിയില്‍ പത്തൊമ്പതാം അടവുമായി മുസ്ലിം ലീഗ് ഇറങ്ങിയിരിക്കുകയാണെന്ന് കെ.സി. നസീര്‍ ആരോപിച്ചു. ഇ.ടി. മുഹമ്മദ് ബഷീറിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന പോപ്പുലര്‍ഫ്രണ്ട് അഖിലേന്ത്യ പ്രസിഡൻറിൻെറ പഴയ വിഡിയോ പ്രചരിപ്പിച്ച് ലീഗ് പ്രവര്‍ത്തകര്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമം വിലപ്പോവില്ലെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൊവ്വാഴ്ച വയനാട് വൈത്തിരിയില്‍ വാഹനാപകടത്തില്‍ മരിച്ച താനാളൂര്‍ സ്വദേശികളായ കഹാര്‍, സാബിര്‍, പൊന്മുണ്ടം സ്വദേശി സുഫിയാന്‍ എന്നിവരുടെ വീടുകളില്‍ നസീര്‍ സന്ദര്‍ശിച്ചു. നേതാക്കളായ എ.കെ. അബ്ദുല്‍ മജീദ്, നൂറുല്‍ ഹഖ്, മുഹമ്മദലി പയ്യനങ്ങാടി, എ.പി. ഹംസ, അബ്ദുറഹ്മാന്‍ പത്തമ്പാട്ട്, റസാഖ് കല്ലന്‍, സി.എച്ച്. ബഷീര്‍, അബ്ദുല്ല കുട്ടി വൈലത്തൂര്‍ തുടങ്ങിയവര്‍ സ്ഥാനാർഥിയെ അനുഗമിച്ചു. പടം...tirw7 sdpi എസ്.ഡി.പി.ഐ പൊന്നാനി ലോക്സഭ മണ്ഡലം സ്ഥാനാര്‍ഥി കെ.സി. നസീര്‍ തിരൂരില്‍ പ്രചാരണത്തില്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story