Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2019 5:01 AM IST Updated On
date_range 28 March 2019 5:01 AM ISTതവനൂരിലെ കലാലയങ്ങളിൽ വോട്ട് തേടി ഇ.ടി. മുഹമ്മദ് ബഷീർ
text_fieldsbookmark_border
പുറത്തൂർ: കലാലയങ്ങളിൽ വോട്ട് തേടിയായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിൻെറ ബുധനാഴ്ചയിലെ പര്യടനം. രാവിലെ മംഗലം പഞ്ചായത്തിലെ കൂട്ടായി മൗലാന കോളജിൽ തുടക്കം. എം.എസ്.എഫ്, കെ.എസ്.യു പ്രവർത്തകർ ഇ.ടി. മുഹമ്മദ് ബഷീറിനെ സ്വീകരിച്ചു. തുടർന്ന് തവനൂർ ഗവ. കോളജ്, ഐഡിയൽ കോളജ്, എം.ഇ.എസ് എൻജിനീയറിങ് കോളജ്, എടപ്പാൾ പി.ജി അക്കാദമി, വട്ടംകുളം ഐ.എച്ച്.ആർ.ഡി കോളജ്, പൂക്കരത്തറ കെ.വി.യു.എം കോളജ്, എടപ്പാൾ ദാറുൽ ഹിദായ എന്നീ കലാലയങ്ങൾ സന്ദർശിച്ചു. കൂട്ടായിയിൽ ഡി.സി.സി സെക്രട്ടറി അഡ്വ. പി. നസറുല്ല, സി.എം. റസാഖ് ഹാജി, സലാം താണിക്കാട്, മുജീബ് കൂട്ടായി, സുഹൈൽ ചേന്നര, നദീർ ജിർഷാൻ എന്നിവർ സ്ഥാനാർഥിയെ അനുഗമിച്ചു. പടം...tirw1 കൂട്ടായി മൗലാന കോളജിൽ യു.ഡി.എഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീർ വോട്ട് തേടിയത്തിയപ്പോൾ പൊന്മുണ്ടം കോണ്‍ഗ്രസും മലയാളി കോണ്‍ഗ്രസും കൈകോർക്കുന്നു വൈലത്തൂര്‍: മുസ്ലിം ലീഗ്-കോണ്‍ഗ്രസ് തര്‍ക്കം മൂലം വിവാദമായ പൊന്മുണ്ടത്ത് ലീഗിനെതിരെ പൊന്മുണ്ടം കോണ്‍ഗ്രസിനൊപ്പം മലയാളി കോണ്‍ഗ്രസും. 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പൊന്മുണ്ടം കോണ്‍ഗ്രസ് എന്ന പേരില്‍ പ്രാദേശിക പാര്‍ട്ടി രൂപവത്കരിച്ച് ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർഥിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. പൊന്മുണ്ടം മണ്ഡലം കോണ്‍ഗ്രസ് എക്സിക്യൂട്ടിവ് അംഗം യൂനുസ് സലീമിൻെറ നേതൃത്വത്തിലാണ് മലയാളി കോണ്‍ഗ്രസ് എന്ന പേരില്‍ ലീഗിനെതിരെ പ്രവര്‍ത്തിക്കാന്‍ പുതിയ പാര്‍ട്ടിക്ക് രൂപം കൊടുത്തത്. തെരഞ്ഞെടുപ്പ് നിലപാട് ചര്‍ച്ച ചെയ്യാൻ പൊന്മുണ്ടം കോണ്‍ഗ്രസിൻെറ കണ്‍വെന്‍ഷന്‍ ഏപ്രില്‍ അഞ്ചിന് വൈകീട്ട് നാലിന് വൈലത്തൂര്‍ കെ.പി.എം ഓഡിറ്റോറിയത്തില്‍ നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story