Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 March 2019 5:01 AM IST Updated On
date_range 22 March 2019 5:01 AM ISTമത്സരം നവോത്ഥാന രാഷ്ട്രീയം ബോധ്യപ്പെടുത്താൻ -ഡോ. ജേക്കബ് തോമസ്
text_fieldsbookmark_border
കോട്ടയം: നവോത്ഥാന രാഷ്ട്രീയം എന്തെന്ന് ജനങ്ങളെ ബേധ്യപ്പെടുത്താനാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് സസ്പെൻഷനിലുള്ള മുൻ വിജിലൻസ് ഡയറക്ടർ ഡി.ജി.പി ഡോ. ജേക്കബ് തോമസ്. ചാലക്കുടി മണ്ഡലത്തിൽനിന്ന് 'ട്വൻറി20' മുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കുേമ്പാൾ അഴിമതിയില്ലാത്ത യഥാർഥ പഞ്ചായത്തീരാജ് എന്താണെന്നും ജനങ്ങൾക്ക് മനസ്സിലാവുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. ഇരുമുന്നണികൾക്കും എതിരെയാവും മത്സരം. ഒന്നരവർഷമായി ഞാൻ എന്തു ചെയ്യുന്നുവെന്ന് അന്വേഷിക്കാത്തവർക്കുള്ള തിരിച്ചടി കൂടിയാവും അത്. എറണാകുളം കിഴക്കമ്പലം പഞ്ചായത്തിലെത്തിയാൽ 'ട്വൻറി20' നല്ല സ്വാധീനമുള്ള കൂട്ടായ്മയാണ്. നാല് വർഷമായി അവർ ചെയ്യുന്ന പ്രവർത്തനം കാണാതെ പോവരുത്. അതുകൊണ്ടുതന്നെ അവരുടെ ക്ഷണം സ്വീകരിച്ചു. 'രാഷ്ട്രീയമല്ല ലക്ഷ്യം. എന്നാൽ, അഴിമതിരഹിത ഭരണം ലക്ഷ്യമാണ്. എന്നെ എങ്ങനെ ഇല്ലാതാക്കാം, എങ്ങനെ ചങ്ങലക്കിടാം, കൈ അനക്കാതിരിക്കാം, ശോഷിപ്പിക്കാം എന്നാണ് സർക്കാർ നോക്കുന്നത്. കിടന്നുറങ്ങാനല്ലല്ലോ ഉറക്കെമാഴിച്ച് പഠിച്ച് െഎ.പി.എസ് നേടിയത്. ഇനി വെറുതെയിരിക്കാനില്ല, പലതും ചെയ്യാനുണ്ട്. അതിനുള്ള തുടക്കമാണ് ഇൗ മത്സരം. ഒാഖി ദുരന്തത്തെക്കുറിച്ച് സംസാരിച്ചപ്പോഴാണല്ലോ എനിക്കെതിരെ തിരിഞ്ഞത്. അതായത് മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പറഞ്ഞപ്പോൾ ഞാൻ ശത്രുവായി. വരാപ്പുഴ ലോക്കപ്പ് മരണക്കേസിൽ ആരോപണ വിധേയനായ െഎ.പി.എസ് ഒാഫിസറെ എത്രനാൾ ഇൗ സർക്കാർ മാറ്റിനിർത്തി?. സർക്കാറിെൻറ ഇരട്ട സമീപനത്തോട് യോജിക്കാനാവില്ല- അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story