Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരണ്ടാമൂഴത്തില്‍...

രണ്ടാമൂഴത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല ^ മോഹന്‍ലാല്‍

text_fields
bookmark_border
രണ്ടാമൂഴത്തില്‍ അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല - മോഹന്‍ലാല്‍ ദുബൈ: എം.ടിയുടെ രണ്ടാമൂഴത്തില്‍ ഭീമ​െൻറ വേഷത്തില്‍ അഭിനയിക്കുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. രണ്ടാമൂഴം യാഥാർത്ഥ്യമാവുമോ എന്നറിയാന്‍ പ്രേക്ഷകരെ പോലെ താനും കാത്തിരിക്കുകയാണ്. ലൂസിഫറി​െൻറ ട്രെയിലര്‍ റിലീസിങിന് മുന്നോടിയായി ദുബൈയില്‍ നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍. താന്‍ മീശപിരിച്ചും, മുണ്ട് മടക്കിയും വന്നാല്‍ സിനിമ വിജയിക്കും എന്നത് തെറ്റിദ്ധാരണയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലൂസിഫര്‍ ഒരു രാഷ്ട്രീയസിനിമയല്ലെന്ന് സംവിധായകന്‍ പ്രിഥ്വിരാജ് പറഞ്ഞു. രാഷ്ട്രീയം ഈ സിനിമയുടെ പശ്ചാത്തലം മാത്രമാണ്. ട്രെയിലര്‍ കണ്ട് സിനിമയെ വിലയിരുത്തരുത്. ഫാദര്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെ ലൂസിഫറില്‍ അവതരിപ്പിക്കുന്നത് സംവിധായകന്‍ ഫാസിലാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story