Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവുമായി ഇതര...

കഞ്ചാവുമായി ഇതര സംസ്ഥാന യുവാക്കൾ പിടിയിൽ

text_fields
bookmark_border
മഞ്ചേരി: വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന രണ്ടംഗ സംഘം പിടിയിൽ. പശ്ചിമബംഗാൾ ഗോവിന്ദ ലക്ട് റോഡ് സ്വദേശി ഷെയ്ക്ക് ഫിറോസ് (29), മുർഷിദാബാദ് റാണി നഗർ സാമ്രാട്ട് ഷെയ്ക്ക് (22) എന്നിവരാണ് പിടിയിലായത്. അഞ്ഞൂറോളം പാക്കറ്റ് കഞ്ചാവും പൊലീസ് കണ്ടെടുത്തു. പ്രതികളിൽനിന്ന് ലഭിച്ച വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരെ കഞ്ചാവ് വിൽപനക്ക് ഏൽപ്പിച്ച തദ്ദേശീയരായ ആളുകളെ കുറിച്ച് വിവരം ലഭിച്ചതായും മുമ്പ് പിടിക്കപ്പെട്ട പ്രതികളാണ് ഇവർക്ക് പിന്നിലെന്നും പൊലീസ് പറഞ്ഞു. ഇവരെ വീണ്ടും പിടിക്കപ്പെടുമെന്നതിനാലാണ് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് വിൽപന. അടുത്തിടെ ചെരണിയിൽ മയക്കുമരുന്ന് ഉപയോഗിച്ച രണ്ട് യുവാക്കൾ മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് മഞ്ചേരിയിലും പരിസരങ്ങളിലും കഞ്ചാവ് ഉൾപ്പെടെ ലഹരി വസ്തുക്കൾ വിൽപന നടത്തുന്ന സംഘങ്ങളെക്കുറിച്ച് വിവരം ലഭിച്ചത്. മലപ്പുറം ഡിവൈ.എസ്.പി ജലീൽ തോട്ടത്തിൽ, നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി ശശികുമാർ എന്നിവരുടെ മേൽനോട്ടത്തിൽ മഞ്ചേരി സി.ഐ എൻ.ബി. ഷൈജു, എസ്.ഐമാരായ ബൈജു, കെ. മുഹമ്മദ്, പ്രത്യേക അന്വേഷണ സംഘാംഗമായ ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം പൂവ്വത്തി, ദിനേശ് ഇരുപ്പകണ്ടൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story