Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആകാശയാത്രയിൽ മനം...

ആകാശയാത്രയിൽ മനം നിറഞ്ഞ്​ വയോധികർ

text_fields
bookmark_border
എടവണ്ണ 'സംസ്കാര'യാണ് സൗജന്യ യാത്രയൊരുക്കിയത് എടവണ്ണ:‌ ട്രെയിനിലും വിമാനത്തിലും ജീവിതത്തിലാദ്യമായി സഞ്ചരിച ്ചതി​െൻറ പറഞ്ഞറിയിക്കാനാവാത്ത ആഹ്ലാദത്തിലാണ് ശാന്തിനഗറിലെ ചക്കിക്കുട്ടിയും പൂവത്തിക്കുന്നുമ്മൽ വേലായുധനും പൊന്നാംകുന്നിലെ ആലിക്കുട്ടിയുമെല്ലാം. കോഴിക്കോട് വിമാനത്താവളത്തിൽ വ്യാഴാഴ്ച രാവിലെ വന്നിറങ്ങുമ്പോൾ മനം നിറയെ പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുണ്ടവർക്ക്. എടവണ്ണയിൽനിന്ന് തലസ്ഥാന നഗരിയിലെ കാണാക്കാഴ്ചകൾക്കായി പോയ 16 സ്ത്രീകളും ഏഴ് പുരുഷൻമാരുമടങ്ങുന്ന 23 വയോജനങ്ങൾക്കും ഇതുപോലെ കഥകൾ പറയാനുണ്ട് . എടവണ്ണയിലെ സാംസ്കാരിക സംഘടനയായ 'സംസ്കാര'യാണ് സൗജന്യ യാത്ര ഒരുക്കിയത്. തിരുവനന്തപുരത്തേക്ക് ട്രെയിനിൽ അന്തിയുറങ്ങിക്കൊണ്ടുള്ള യാത്രതന്നെ എല്ലാവർക്കും പുതുമയുള്ളതായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രവും വേളിയിലെ ബോട്ടുയാത്രയും നിയമസഭ മന്ദിരവും മൃഗശാലയും കനകക്കുന്ന് കൊട്ടാരവുമെല്ലാം പുതിയ കാഴ്ചാനുഭവങ്ങൾ സമ്മാനിച്ചു. ടി.വിയിൽ മാത്രം കണ്ട മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കവടിയാർ വസതിയിൽ ചെന്ന് ഹസ്തദാനം നൽകികൊണ്ടുള്ള കുശലം പറയൽ. ഒടുവിൽ മടക്കയാത്ര കരിപ്പൂരിലേക്ക് വിമാനത്തിലും. ആദ്യ വിമാനയാത്രയുടെ അമ്പരപ്പിൽ സീറ്റുബെൽറ്റ് മുറുക്കി ഇരിക്കുമ്പോൾ തങ്ങളുടെ സഹയാത്രികയായി വിമാനത്തിൽ ഉള്ളതു പൊലീസ് ഓഫിസർ ബി. സന്ധ്യ ആണെന്നറിഞ്ഞപ്പോൾ അതിലും അദ്ഭുതം. സംസ്കാര പ്രവർത്തകരിൽനിന്ന് യാത്രയെക്കുറിച്ച് ചോദിച്ചറിഞ്ഞ അവർ യാത്രാസംഘത്തിനടുത്ത് വന്ന് പരിചയപ്പെട്ടു. യാത്രക്ക് സംസ്കാര പ്രവർത്തകരായ പി. ഷംസുദ്ദീൻ, പി. അബ്ദുല്ലക്കുട്ടി, കെ. മധുസൂദനൻ, സുനി മൂൺസ്, ഇ.എസ്. രാമകൃഷ്ണൻ, വി.പി. റസീസ് അഹമ്മദ്, പി.വി. ഷാനവാസ്, ടി.പി ഹമീദ് എന്നിവർ നേതൃത്വം നൽകി. 2 മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ കവടിയാർ ഹൗസിൽ ചെന്ന് കാണുന്നു പരിപാടികൾ ഇന്ന്: പത്തപ്പിരിയം ഗവ. യു.പി സ്കൂൾ: ലിറ്റിൽ ബ്ലൂംസ് ഇംഗ്ലീഷ് മാഗസിൻ പ്രകാശനം. മലപ്പുറം ഡി.പി.ഒ എൻ. നാസർ വൈകു -3.00
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story