Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2019 5:01 AM IST Updated On
date_range 8 March 2019 5:01 AM IST'ഭരണഘടന അട്ടിമറിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുത്തണം'
text_fieldsbookmark_border
മലപ്പുറം: രാജ്യത്തിെൻറ അടിസ്ഥാന വർഗത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ഭരണഘടന അനുവദിച്ച സംവരണത്തെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെട്ടുത്തണമെന്ന് വെൽഫെയർ പാർട്ടി ജില്ല കമ്മിറ്റി സംഘടിപ്പിച്ച 'ഒരുമിച്ചിരുത്തം' അഭിപ്രായപ്പെട്ടു. സംവരണത്തിെൻറ അടിസ്ഥാനം സാമ്പത്തികമല്ല. സാമൂഹിക-രാഷ്ട്രീയ അധികാര പങ്കാളിത്തത്തിന് വേണ്ടിയാണ്. സ്വകാര്യ എയ്ഡഡ് മേഖലകളിലും സംവരണമേർപ്പെടുത്തണം. സംവരണ മെമ്മോറിയൽ കാമ്പയിനിെൻറ ഭാഗമായി 'സാമ്പത്തിക സംവരണം അതിജീവനത്തിെൻറ ഐക്യപ്പെടലുകൾ' എന്ന തലക്കെട്ടിൽ കെ.പി.എസ്.ടി.എ ഹാളിൽ നടന്ന പരിപാടിയിൽ ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് മുനീബ് കാരക്കുന്ന് വിഷയം അവതരിപ്പിച്ചു. ഉസ്മാൻ താമരത്ത്, മുജീബ് ഹസ്സൻ, സലാം മുന്നിയൂർ, സാദിഖ് നടുത്തൊടി, അയ്യപ്പൻ, എം. രാജൻ, ഉസ്മാൻ അരിമ്പ്ര, സലീം മമ്പാട്, ഉമ്മർ തയ്യിൽ, ഫസലുദ്ദീൻ, സനൽ കുമാർ, എ. ഫാറൂഖ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ സമാപന പ്രഭാഷണം നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി ഗണേഷ് വടേരി സ്വാഗതവും മലപ്പുറം മണ്ഡലം പ്രസിഡൻറ് സദ്റുദ്ദീൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story