Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:01 AM IST Updated On
date_range 21 Feb 2019 5:01 AM ISTകാലാവധി കഴിയാൻ ആറ് മാസം; എങ്ങുമെത്താതെ എൽ.ഡി ടൈപ്പിസ്റ്റ് നിയമനം
text_fieldsbookmark_border
പാലക്കാട്: റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാൻ ആറുമാസം ശേഷിക്കെ സംസ്ഥാനത്ത് എൽ.ഡി ടൈപ്പിസ്റ്റ് നിയമനം ഇഴയുന് നെന്ന് പരാതി. പാലക്കാട് ജില്ലയിൽ പട്ടിക നിലവിൽവന്ന് രണ്ടരവർഷം പിന്നിടുമ്പോൾ ഓപൺ വിഭാഗത്തിൽ 82 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. തിരുവനന്തപുരം -215, കൊല്ലം -96, പത്തനംതിട്ട -58, ആലപ്പുഴ -85, കോട്ടയം -85, ഇടുക്കി -83, എറണാകുളം -139, തൃശൂർ -107, മലപ്പുറം -99, കോഴിക്കോട് -131, വയനാട് -47, കണ്ണൂർ -80, കാസർകോട് -47 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ നിയമനം. 5,560 പേരാണ് വിവിധ ജില്ലകളിലായി റാങ്ക് ലിസ്റ്റിൽ വന്നത്. ഇതിൽ 1,321 പേർക്ക് മാത്രമാണ് നിയമനം ലഭിച്ചത്. പല ജില്ലകളിലും 20 ശതമാനത്തിൽ താഴെയാണ് നിയമനം. 2019 ജനുവരി 31നകം മുഴുവൻ ഒഴിവുകളും റിപ്പോർട്ട് ചെയ്യണമെന്ന ഉത്തരവ് അവഗണിച്ച് വിവിധ വകുപ്പുകൾ ഒഴിവുകൾ പൂഴ്ത്തിവെക്കുകയാണെന്ന് ഉദ്യോഗാർഥികൾ ആരോപിക്കുന്നു. അടിയന്തരമായി സർക്കാർ ഇടപെടണമെന്നും ലിസ്റ്റ് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിയമനം ത്വരിതപ്പെടുത്തണമെന്നുമാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story