Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2019 5:01 AM IST Updated On
date_range 21 Feb 2019 5:01 AM ISTഅട്ടപ്പാടിയിൽ വാഷും ചാരായവും പിടികൂടി
text_fieldsbookmark_border
വനത്തിലൂടെ നാല് കിലോമീറ്ററോളം നടന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത് പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡിെൻറ നേതൃത്വത്തിൽ അട്ടപ്പാടി മേലേമുള്ളി, കൊടിയറ മലയിൽ നടത്തിയ റെയ്ഡിൽ 10 ലിറ്റർ ചാരായവും 550 ലിറ്റർ വാഷും ഉപകരണങ്ങളും പിടികൂടി. സംസ്ഥാന അതിർത്തിയായ മേലേ മുള്ളി കൊടിയറ മലയിൽ വൻതോതിൽ ചാരായം വാറ്റി തമിഴ്നാട്ടിലും അട്ടപ്പാടിയിലെ ഊരുകളിലും കച്ചവടം നടത്തുന്ന സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പാലക്കാട് ഡെപ്യൂട്ടി എക്സൈസ് കമീഷണർ വി.പി. സുലേഷ്കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു തിരച്ചിൽ. ഉൾവനത്തിലൂടെ നാല് കിലോമീറ്ററോളം നടന്നാണ് എക്സൈസ് സംഘം സ്ഥലത്തെത്തിയത്. ചാരായം വാറ്റാനായി സൂക്ഷിച്ചിരുന്ന നവസാരം, ഉപയോഗശൂന്യമായ ബാറ്ററി, പാത്രങ്ങൾ ഭക്ഷണ സാധനങ്ങൾ എന്നിവ കണ്ടെടുത്തു. വാറ്റ് സംഘം എക്സൈസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. സംഘത്തെക്കുറിച്ച് വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് എക്സൈസ് അറിയിച്ചു. എക്സൈസ് സി.െഎ എം. രാകേഷ്, പ്രിവൻറിവ് ഓഫിസർമാരായ എ. വിപിൻദാസ്, ഗ്രേഡ് പ്രിവൻറിവ് ഓഫിസർമാരായ മൻസൂർ അലി, കെ. പ്രസാദ്, സിവിൽ എക്സൈസ് ബിനു, ജോൺസൻ, വനിത സിവിൽ എക്സൈസ് ഓഫിസർ സ്മിത, ഡ്രൈവർ ശെൽവകുമാർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story