Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്കൂൾ കെട്ടിടം...

സ്കൂൾ കെട്ടിടം പ്രതിഷ്ഠാകർമവും യാത്രയയപ്പും

text_fields
bookmark_border
ചെർപുളശ്ശേരി: തൃക്കടീരി ബി.ഇ.എം.യു.പി സ്കൂൾ 128ാം വാർഷികവും കെട്ടിടത്തി​െൻറ പ്രതിഷ്ഠാകർമവും വിരമിക്കുന്ന അധ്യാപിക ഷൈനിക്ക് യാത്രയയപ്പും നടന്നു. പ്രതിഷ്ഠാകർമം മലബാർ ഇടവക ബിഷപ് ഡോ. റോയ്സ് മനോജ് വിക്ടർ നിർവഹിച്ചു. കെട്ടിടോദ്ഘാടനം പി.കെ. ശശി എം.എൽ.എ നിർവഹിച്ചു. തൃക്കടീരി പഞ്ചായത്ത് പ്രസിഡൻറ്കെ.കെ. നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ഡോ. ടി.ഐ. ജെയിംസ്, ഹെഡ്മിസ്ട്രസ് എ.എസ്. ഷീബ, പി.ടി.എ പ്രസിഡൻറ് ഉമ്മർ, എം.കെ. സൽമ എന്നിവർ സംസാരിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു. വിളയൂർ തടയണ പുനർനിർമാണം ഇന്ന് തുടങ്ങും പട്ടാമ്പി: ഭാഗികമായി തകർന്ന വിളയൂർ തടയണയുടെ പുനർനിർമാണം വ്യാഴാഴ്ച തുടങ്ങും. ജില്ല പഞ്ചായത്ത് അനുവദിച്ച മൂന്നു ലക്ഷം രൂപ ചെലവിലാണ് ഷട്ടർ നിർമാണവും അറ്റകുറ്റപ്പണിയും നടത്തുക. ഗ്രാമപ്പഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷി യോഗത്തിൽ പ്രസിഡൻറ് കെ. മുരളി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ. കൃഷ്ണകുമാരി, ബി.ഡി.ഒ മിനി, മൈനർ ഇറിഗേഷൻ എ.ഇ സുനിൽകുമാർ, വാർഡ് അംഗങ്ങളായ ഷീജ, ഹരിദാസൻ, എ.കെ. ഉണ്ണികൃഷ്‌ണൻ, ചൈതന്യ സുധീർ, വി. അഹമ്മദ്‌കുഞ്ഞി, നീലടി സുധാകരൻ, ഹുസൈൻ കണ്ടെങ്കാവ്, കെ.വി. ഗംഗാധരൻ, രാമദാസ്, വി.പി. ഉസ്മാൻ, പി.കെ. ഗോപിനാഥൻ, ടി. ഷാജി തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ് ചെയർമാനും മൂർത്തൊടി കുമാരൻ കൺവീനറുമായി കമ്മിറ്റി രൂപവത്കരിച്ചു. നാലു മാസം മുമ്പ് തടയണയുടെ മധ്യഭാഗം പൊട്ടി താഴുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story