Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആധുനിക അറവുശാലകൾ...

ആധുനിക അറവുശാലകൾ കാര്യമായി ഉപയോഗിക്കുന്നില്ലെന്ന്​ ശുചിത്വ മിഷൻ റിപ്പോർട്ട്

text_fields
bookmark_border
പെരിന്തൽമണ്ണ: സംസ്ഥാനെത്ത ആധുനിക അറവുശാലകളുടെയും തദ്ദേശസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള പൊതുശ്മശാനങ്ങളുട െയും കണക്ക് ശുചിത്വ മിഷൻ ശേഖരിച്ചു. ആധുനിക അറവുശാലകൾ കാര്യമായി ഉപയോഗിക്കുന്നില്ലെന്നും ഇനിയും ഇത്തരത്തിലുളള അറവുശാലകൾ വേണ്ടതുണ്ടോ എന്ന് പരിശോധിക്കണമെന്നും സർക്കാറിന് റിപ്പോർട്ട് നൽകി. തദ്ദേശ സ്ഥാപനങ്ങൾ നിർമിച്ച പൊതു അറവുശാലകൾ 59 എണ്ണമാണ്. ഇപ്പോഴും പ്രവർത്തിക്കുന്നത് 51, ആധുനിക രീതിയിലുള്ളത് 17, യന്ത്രങ്ങളുള്ളവ ആറ്, യന്ത്രങ്ങളില്ലാത്തവ 36 എന്നിങ്ങനെയാണ് കണക്ക്. ഗ്രാമപഞ്ചായത്തുകളിൽ 544 ശ്മശാനങ്ങളും നഗരസഭകളിൽ 81ഉം കോർപറേഷനുകളിൽ 20ഉം അടക്കം 645 എണ്ണമാണ് ആകെയുള്ളത്. ഇതിൽ 597 എണ്ണമാണ് ഉപയോഗിക്കുന്നവ. മൃതദേഹം കത്തിക്കാനുള്ള സൗകര്യം 315 എണ്ണത്തിലും കുഴിച്ചുമൂടാൻ 235 എണ്ണത്തിലുമാണ് സൗകര്യം. 104 വാതക ശ്മശാനവും 11 വൈദ്യുതി ശ്മശാനവുമാണുള്ളത്. ശ്മശാനങ്ങൾക്ക് തദ്ദേശസ്ഥാപനങ്ങൾ വിഹിതം നീക്കിവെക്കുന്നുണ്ടെങ്കിലും പ്രാദേശിക എതിർപ്പ് കാരണം മിക്കയിടത്തും ഭൂമി കണ്ടെത്താനോ നിർമിക്കാനോ കഴിയുന്നില്ല. ഇതിനാൽ സമീപകാലത്ത് നിർമിച്ച പൊതു ശ്മശാനങ്ങൾ കുറവാണ്. ആധുനിക ശ്മശാനങ്ങളുടെ ഉപയോഗം കുറവാണെങ്കിലും പരിപാലനത്തിന് വലിയ തുക പ്രതിവർഷം ചെലവ് വരുന്നു. ആധുനിക അറവുശാലകൾക്ക് വൻതുകയാണ് ചെലവ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story