Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2019 5:01 AM IST Updated On
date_range 6 Feb 2019 5:01 AM ISTതുറന്ന വായനശാല ഉദ്ഘാടനം
text_fieldsbookmark_border
കാളികാവ്: പുല്ലങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റ് കല്ലാമൂല ചേനപ്പാടി കോളനിയിൽ തുറന്ന വായനശാല ആര ംഭിച്ചു. എൻ.എസ്.എസ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കോളനിയിൽ അക്ഷരദീപം വായനശാല സ്ഥാപിച്ചത്. വളൻറിയർമാരും അധ്യാപകരും നാട്ടുകാരും സംഭാവന ചെയ്ത പുസ്തകങ്ങളുമായി ജാഥയായി വന്നാണ് കുട്ടികൾ വായനശാല സ്ഥാപിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മുപ്ര ശറഫുദ്ദീൻ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം കെ.എസ്. അൻവർ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. അബ്ദുൽ അസീസ്, സി.കെ. അബ്ദുൽ ഗഫൂർ, പ്രിൻസിപ്പൽ ജി. രമാദേവി, വി.പി. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ എ.പി. ബഷീർ സ്വാഗതവും ലീഡർ സി.യു. ശാമിൽ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story